Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​യ​മ​ലം​ഘ​നം: 107...

നി​യ​മ​ലം​ഘ​നം: 107 റീ​ട്ടെ​യി​ൽ ഔ​ട്ട്‍ല​റ്റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
നി​യ​മ​ലം​ഘ​നം: 107 റീ​ട്ടെ​യി​ൽ   ഔ​ട്ട്‍ല​റ്റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
cancel
camera_alt

വാ​ണി​ജ്യ മ​ന്ത്രാ​ല​യം ആ​സ്ഥാ​നം

ദോ​ഹ: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ 107 ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഫെ​ബ്രു​വ​രി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഴി​ഞ്ഞ​മാ​സം ഇ​ത്ര​യേ​റെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല പ്ര​ദ​ര്‍ശി​പ്പി​ക്കാ​തി​രു​ന്ന ആ​റ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​റ​ബി​യി​ല്‍ വി​ല പ്ര​ദ​ര്‍ശി​പ്പി​ക്കാ​ത്ത ഒ​രു സ്ഥാ​പ​ന​ത്തി​നും അ​റ​ബി​യി​ൽ ബി​ൽ ന​ൽ​കാ​ത്ത നാ​ല്​ സ്ഥാ​പ​ന​ത്തി​നും പൂ​ർ​ണ​മാ​യ ബി​ൽ ന​ൽ​കാ​ത്ത ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കാ​ല​ഹ​ര​ണ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ള്‍, തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക തു​ട​ങ്ങി 20 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടെ​ത്തി​യ ലം​ഘ​ന​ങ്ങ​ള്‍ക്ക് 5,000 മു​ത​ല്‍ 30,000 റി​യാ​ല്‍ വ​രെ പി​ഴ ഈ​ടാ​ക്കി. അ​തേ​സ​മ​യം, മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​ധി​കാ​രി​ക​ള്‍ക്ക് ജ​നു​വ​രി മാ​സം നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ക​യും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്തി​രു​ന്നു. ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും വാ​ണി​ജ്യ മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rule violation
Next Story