Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​ട്ടി​ക​ൾ...

കു​ട്ടി​ക​ൾ മ​ത്സ​രി​ച്ചോ​ടി റ​ൺ​ച​ല​ഞ്ച്

text_fields
bookmark_border
Inter school run challenge
cancel
camera_alt

നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ റൺ ചാലഞ്ചിൽ നിന്ന്

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളി​ലെ കാ​യി​ക- മാ​ന​സി​ക ആ​രോ​ഗ്യം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി നോ​ബ്ൾ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച റ​ൺ ചാ​ല​ഞ്ചി​ൽ ആ​വേ​ശോ​ജ്ജ്വ​ല പ​ങ്കാ​ളി​ത്തം. ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം നി​ശ്ച​യി​ച്ച മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​ൽ സ​ദ്ദ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഹെ​ഡ് കോ​ച്ച് മ​ർ​വാ​ൻ മ​ൻ​സൂ​ർ, അ​ഹ​മ്മ​ദ് അ​ബു ജ​ലാ​ല എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തി. മു​ൻ അ​ണ്ട​ർ 18 ലോ​ക ചാ​മ്പ്യ​നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​ത്‍ല​റ്റു​മാ​യ സ​ലീം അ​മീ​ർ അ​ൽ ബ​ദ്രി മ​ത്സ​രം ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​വ​റാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി. എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ, നോ​ബ്ൾ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ്കൂ​ൾ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഷൗ​ക്ക​ത്ത​ലി താ​ജ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ജ​യ്‌​മോ​ൻ ജോ​യ്, റോ​ബി​ൻ കെ. ​ജോ​സ്, ഷി​ഹാ​ബു​ദ്ദീ​ൻ എം, ​ഹെ​ഡ് ഓ​ഫ് സെ​ക്ഷ​ൻ മു​ഹ​മ്മ​ദ്‌ ഹ​സ്സ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsNoble International SchoolRun Challenge
News Summary - Run Challenge organized by Noble International School
Next Story