Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​റ​ബ്​ ക​പ്പി​ൽ...

അ​റ​ബ്​ ക​പ്പി​ൽ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്​ 4000 ബ​സു​ക​ൾ; 3.43 ല​ക്ഷം യാ​ത്ര​ക്കാ​ർ​

text_fields
bookmark_border
അ​റ​ബ്​ ക​പ്പി​ൽ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്​ 4000 ബ​സു​ക​ൾ; 3.43 ല​ക്ഷം യാ​ത്ര​ക്കാ​ർ​
cancel
camera_alt

അ​റ​ബ്​ ക​പ്പ്​ ടൂ​ർ​ണ​മെ​ന്‍​റി​ൽ മു​വാ​സ​ലാ​ത്തി‍െൻറ ഷ​ട്ട്​​ൽ സ​ർ​വി​സ്​

ദോ​ഹ: ലോ​ക​ക​പ്പി​നാ​യി എ​ട്ട്​ വേ​ദി​ക​ളി​ലേ​ക്ക്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ വ​രു​ന്ന കാ​ണി​ക​ളു​ടെ സു​ഗ​മ​മാ​യ യാ​ത്ര​ക്കാ​യി സ​ർ​വ​സ​ന്നാ​ഹ​ത്തോ​ടെ രം​ഗ​ത്തി​റ​ങ്ങു​ക​യാ​ണ്​ ഖ​ത്ത​റി‍െൻറ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ മു​വാ​സ​ലാ​ത്ത്. മ​റ്റു മേ​ഖ​ല​ക​ൾ എ​ന്ന പോ​ലെ ഫി​ഫ അ​റ​ബ്​ ക​പ്പ്​ മു​വാ​സ​ലാ​ത്തി​നും ട്ര​യ​ൽ റ​ണാ​യി​രു​ന്നു. 19 ദി​നം നീ​ണ്ടു​നി​ന്ന ചാ​മ്പ്യ​ൻ​ഷി​പ്​ ഖ​ത്ത​റി‍െൻറ ലോ​ക​ക​പ്പി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ൽ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യി ത​ന്നെ ട്ര​യ​ൽ റ​ൺ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കു​ന്നു. 16 ടീ​മു​ക​ളു​ടെ ടൂ​ർ​ണ​മെ​ന്‍​റി​നാ​യി ഗാ​ല​റി​ക​ളി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ കാ​ണി​ക​ൾ കൂ​ടു​ത​ലും ആ​ശ്ര​യി​ച്ച​ത്​ മു​വാ​സ​ലാ​ത്തി‍െൻറ ബ​സ്​ സ​ർ​വി​സു​ക​ളാ​യി​രു​​ന്നു​വെ​ന്ന്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. 1.90 ല​ക്ഷം സ​ർ​വി​സ്​ മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കും തി​രി​കെ​യും മ​റ്റ്​ ​ഇ​ട​ങ്ങ​ളി​ലേ​ക്കു​മാ​യി 14 ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ അ​റ​ബ്​ ക​പ്പ്​ കാ​ല​യ​ള​വി​ൽ മു​വാ​സ​ലാ​ത്ത്​ ഉ​പ​യോ​ഗ​പ്പെ​ട്ട​ത്. ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​വ​രു​​ടെ എ​ണ്ണ​മെ​ടു​ത്താ​ൽ 3.43 ല​ക്ഷം ജ​ന​ങ്ങ​ൾ. ഒ​രാ​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി പ​ല​ത​വ​ണ ബ​സി​നെ ​ആ​ശ്ര​യി​ച്ച​ത്​ കൂ​ട്ടു​മ്പോ​ഴാ​ണ്​ ക​ണ​ക്ക്​ 14 ല​ക്ഷ​ത്തി​ലെ​ത്തു​ന്ന​ത്. 4000 ബ​സു​ക​ളും സ​ർ​വി​സ്​ ന​ട​ത്തി. വ​രാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പി​ന്​ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കാ​ണി​ക​ൾ​ക്ക്​ ഏ​റ്റ​വും സ്വീ​കാ​ര്യ​മാ​യി മാ​റു​മെ​ന്ന​തി‍െൻറ തെ​ളി​വാ​ണ്​ അ​റ​ബ്​ ക​പ്പി​ലെ വി​ജ​യ​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ ഫ​ഹ​ദ്​ അ​ൽ ഖ​ഹ്​​താ​നി പ​റ​യു​ന്നു.

'ആ​യി​ര​ത്തി​ലേ​റെ ഡ്രൈ​വ​ർ​മാ​ർ, മെ​ക്കാ​നി​ക്, ബ​സ്​ ഓ​പ​റേ​ഷ​ൻ സ്റ്റാ​ഫ്​ എ​ന്നി​വ​രാ​ണ്​ സേ​വ​ന​സ​ന്ന​ദ്ധ​രാ​യ​ത്. ടൂ​ർ​ണ​മെ​ന്‍റ്​ കാ​ല​യ​ള​വി​ൽ സു​ഖ​ക​ര​മാ​യ യാ​ത്ര​ക്കാ​യി 3000ത്തോ​ളം ഡീ​സ​ൽ, ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ളും വാ​ങ്ങി' -അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു വി​ജ​യ​ക​ര​മാ​യി സ​ർ​വി​സു​ക​ൾ ന​ട​ത്തി​യ​ത്. പ​രി​ച​യ സ​മ്പ​ന്ന​രാ​യ സം​ഘ​ത്തി​നൊ​പ്പം ഐ.​ടി വി​ദ​ഗ്​​ധ​ർ, സ​ർ​വി​സു​ക​ളും ഓ​പ​റേ​ഷ​നും നി​യ​ന്ത്രി​ക്കാ​നു​ള്ള സ്മാ​ർ​ട്ട്​​ ഫ്ലീ​റ്റ്​ ടെ​ക്​​നോ​ള​ജി എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. എ​ല്ലാ ബ​സു​ക​ളും സ​മാ​ന്ത​ര​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും നി​ർ​ണാ​യ​ക​മാ​യി. 2022ലേ​ക്കു​ള്ള ല​ക്ഷ്യ​ത്തി​നി​ട​യി​ൽ അ​റ​ബ്​ ക​പ്പ്​ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ അ​ഭി​മാ​ന​ക​ര​മാ​ണ്​ -ഫ​ഹ​ദ്​ അ​ൽ ഖ​ഹ്​​താ​നി പ​റ​ഞ്ഞു. ലോ​ക​ക​പ്പ് ഫു​ട്ബാ​ള്‍ കാ​ല​ത്തെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് നാ​ലാ​യി​ര​ത്തി​ലേ​റെ ഡീ​സ​ല്‍, ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​ണ് ഖ​ത്ത​ര്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി‍െൻറ പ​രീ​ക്ഷ​ണ​വും വി​ജ​യ​ക​ര​മാ​യി. അ​റ​ബ് ക​പ്പ്​ മ​ത്സ​ര സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കും കോ​ര്‍ണി​ഷും ക​താ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളു​മാ​യി 28 സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ സ​ർ​വി​സ്​ ന​ട​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു സ​ര്‍വി​സ്. ബ​സു​ക​ളു​ടെ ആ​കെ ശേ​ഷി​യു​ടെ 75 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ളു​ക​ളെ ക​യ​റ്റി​യ​ത്.

ആ​ശ്ര​യ​മാ​യി ​ഷ​ട്ട്​​ൽ സ​ർ​വി​സ്​

അ​റ​ബ്ക​പ്പ്​ ടൂ​ർ​ണ​മെ​ന്‍റ്​ വേ​ള​യി​ൽ മെ​ട്രോ ഷ​ട്ട്​​ൽ, പാ​ർ​ക്​ ആ​ൻ​ഡ്​​ റൈ​ഡ്​ ഷ​ട്ട്​​ൽ സ​ർ​വി​സു​ക​ളാ​യി​രു​ന്നു പ്ര​ധാ​നം. മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും സ്​​റ്റേ​ഡി​യം പ​രി​സ​ര​ത്തേ​ക്കാ​യി​രു​ന്നു മെ​ട്രോ ഷ​ട്ട്​​ൽ. അ​ൽ​വ​ക്​​റ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ​നി​ന്നും അ​ൽ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യം, ​ഫ്രീ​സോ​ൺ സ്​​റ്റേ​ഡി​യ​ത്തി​ൽ​നി​ന്നും അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യം, ലു​സൈ​ൽ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ അ​ൽ ബെ​യ്ത്​ സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ്​ മെ​ട്രോ ഷ​ട്ട്​​ലി​ൽ പ്ര​ധാ​നം. പാ​ർ​ക്​ ​ആ​ൻ​ഡ്​​ റൈ​ഡ്​ ​ഷ​ട്ടി​ലി​ൽ അ​ൽ​ബെ​യ്ത്, എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യം, റാ​സ്​ അ​ബൂ​അ​ബൂ​ദ്​ സ്​​റ്റേ​ഡി​യം, അ​ൽ ജ​നൂ​ബ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ണി​ക​ൾ​ക്ക്​ കാ​ൽ​ന​ട പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​ത​ര​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തി. ഇ​തി​ന്​ പു​റ​മെ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ഫി​ഫ സ്റ്റാ​ഫ്, വ​ള​ന്‍​റി​യ​ർ​മാ​ർ തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ഷ​ട്ട്​​ൽ സ​ർ​വി​സു​ക​ളും ന​ട​ത്തി. ടൂ​ർ​ണ​മെ​ന്‍റ്​ കാ​ല​യ​ള​വി​ൽ മെ​ട്രോ ലി​ങ്ക്, മെ​ട്രോ എ​ക്സ്​​പ്ര​സ്​ സ​ർ​വി​സു​ക​ൾ ദി​വ​സം 21 മ​ണി​ക്കൂ​റും ന​ഗ​ര​ങ്ങ​ളി​ലൂ​ടെ ഓ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaMowasalat trial Run4000 buses operated in Arab Cup3.43 lakh passengers
News Summary - Run victory in the Mowasalat trial: 4000 buses operated in Arab Cup; 3.43 lakh passengers
Next Story