സഅദ് ബിൻ അലി അൽ ഖർജി ഖത്തർ ടൂറിസം ചെയർമാൻ
text_fieldsദോഹ: ഖത്തർ ടൂറിസത്തിന്റെ പുതിയ ചെയർമാനായി സഅദ് ബിൻ അലി അൽ ഖർജിയെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിയമിച്ചു. അമീരി ഉത്തരവിലൂടെയാണ് പുതിയ ചെയർമാന്റെ നിയമനം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജൂലൈയിൽ സഅദ് ബിൻ അലി അൽ ഖർജിയെ ഖത്തർ ടൂറിസം ഡെപ്യൂട്ടി ചെയർമാനായി അമീർ പ്രഖ്യാപിച്ചിരുന്നു. പുതിയ ചെയർമാൻ നിയമനത്തെ ഖത്തർ ടൂറിസം ‘എക്സിൽ’ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ വിനോദ മേഖലയുടെ വളർച്ചയിലും വികസനത്തിലും നാഴികക്കല്ലായി പുതിയ നിയമനം മാറുമെന്ന് ഖത്തർ ടൂറിസം പറഞ്ഞു.
സർക്കാറിന്റെ സുപ്രധാന ചുമതലകൾ വഹിച്ച പരിചയസമ്പത്തുമായാണ് സഅദ് ബിൻ അലി അൽ ഖർജി ഖത്തർ ടൂറിസം ചെയർമാൻ പദവിയിലെത്തുന്നത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ ഓഫിസ് ഡയറക്ടറായി കഴിഞ്ഞ മേയിൽ ഇദ്ദേഹത്തെ നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.