സചിനും ദ്രാവിഡിനും ഇർഫാനുമൊപ്പം തുറന്ന നോമ്പ്
text_fieldsരാഷ്ട്രീയക്കാരനാകണമെന്നായിരുന്നു ആഗ്രഹം. അതിൽ അത്രവലിയ ഭാവിയുണ്ടാകില്ലെന്നു കണ്ടാണ് നാട്ടിലെ രാഷ്ട്രീയത്തിനൊക്കെ അൽപം അവധി കൊടുത്തത്. എയർപോർട്ട് മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞ് മുംബൈയിലെ സാന്താക്രൂസ് ഡൊമസ്റ്റിക് എയർപോർട്ടിൽ ജോലി കിട്ടിയതും അവിടേക്ക് വണ്ടികയറി.
മഗ്രിബ് ബാങ്ക് നേരമാകുമ്പോഴേക്ക് പള്ളികൾ നിറയുമെന്നതാണ് എല്ലായിടത്തേയും കാഴ്ച. മുംൈബയിൽ എെൻറ ഏറ്റവും സുന്ദരമായ നോമ്പുതുറ ഉണ്ടായത് അങ്ങനെയുള്ള ഒരു ദിനത്തിലായിരുന്നു. 2008-2009ൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടക്കുന്ന സമയം.
മിക്കവാറും ഇന്ത്യൻ ടീം കളിയിടങ്ങളിലേക്ക് പോകാനായി വിമാനമിറങ്ങുന്നത് ആ എയർപോർട്ടിലാണ്. അങ്ങനെയിരിക്കെ വൈകുന്നേര സമയത്ത് ടീം അവിടെ ലാൻഡ് ചെയ്തു. വി.ഐ.പി ലോഞ്ചിലായിരുന്നു അെന്നനിക്ക് ഡ്യൂട്ടി. അവിടെ ഒരാൾക്കുമാത്രമേ ഒരുസമയം ഡ്യൂട്ടിയുണ്ടാവൂ. ദ്രാവിഡും സചിനും ധോണിയും ഭാജിയും യുവിയും സഹീർ ഖാനും അങ്ങനെ കുറച്ചുപേർ അവിടെ കയറി.ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ള താരങ്ങെള നേരിട്ട് കണ്ടതിെൻറ ത്രില്ല്.
എന്തായാലും നോമ്പുതുറക്കാനായി സാധാരണയെടുക്കുന്ന ബ്രേക്ക് എടുേക്കണ്ട എന്ന് മനസ്സിൽ വിചാരിച്ചു. മഗ്രിബ് ബാങ്ക് സമയം ആയപ്പോൾ കൈയിൽ കരുതിയിരുന്ന കുറച്ചു വെള്ളം ഞാൻ കുടിക്കാൻ തുടങ്ങി.
അപ്പോഴതാ അടുത്തെത്തിയ സാക്ഷാൽ ദ്രാവിഡിെൻറ ചോദ്യം ഇംഗ്ലീഷിൽ. ‘ഫാസ്റ്റിങ് ആണല്ലേ’. എനിക്ക് സ്നേഹത്തോടെ ഒരു ബോട്ടിൽ ജ്യൂസും തന്നു. ഇർഫാനും സഹീറും അടക്കം കൂടെ നോമ്പ് തുറന്നു.അതിനുശേഷം പ്രിയ സചിെൻറ വക ഒരു മധുരവും. ആ നോമ്പുതുറയും മധുരവും ഞാൻ ജീവിതത്തിലൊരിക്കലും മറക്കില്ല. അവസാനം അവരുടെ കൂടെ ഫോട്ടോ എടുക്കാനും പറ്റി. ഫോട്ടോ എടുത്തുതരാൻ ആരുമില്ലാത്തതിനാൽ അവർതന്നെ പരസ്പരം ഫോട്ടോ എടുത്തു സഹായിച്ചു. അതിൽനിന്ന് മനസ്സിലാക്കാം അവർ എത്ര വിനയമുള്ളവരാണെന്ന്.ഇന്ത്യൻ ടീം അംഗങ്ങളുടെ കൂടെയുള്ള ആ കുറച്ചു നിമിഷങ്ങൾ വാക്കുകളാൽ വിവരിക്കാനാകില്ല. അതൊരു സ്വപ്നസാഫല്യമായിരുന്നു. ഏറെ ലാളിത്യമുള്ള വ്യക്തിത്വങ്ങളായിരുന്നു അവർ. ക്രിക്കറ്റിലെ വൻ താരങ്ങളാണെങ്കിലും അതിെൻറ ഗർവൊന്നും നമ്മളോടുള്ള ഇടപെടലിൽ ഉണ്ടായിരുന്നില്ല. അവരോടപ്പം ചെലവഴിച്ച ആ കുറച്ചു നിമിഷങ്ങളും നോമ്പുതുറയും എന്നും ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.