സഫാരിയിൽ 10, 20, 30 പ്രമോഷൻ തുടങ്ങി
text_fieldsദോഹ: വിലക്കിഴിവിെൻറ വിസ്മയമൊരുക്കി ദോഹയിലെ സഫാരി ഔട്ട്ലെറ്റുകളിൽ 10–20–30 പ്രമോഷന് തുടക്കമായി. ദിനംപ്രതി വ്യത്യസ്തമായ ഓഫറുകളും പ്രമോഷനുകളും ലഭ്യമാക്കുന്ന സഫാരിയുടെ ജനസമ്മതിയാർജിച്ച പ്രമോഷനാണ് 10–20–30 പ്രമോഷൻ. ഏറെ ഉത്പന്നങ്ങളാണ് 10, 20, 30 റിയാലിന് ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നതെന്ന് ഗ്രൂപ്പ് ഡയറക്ടറും ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ അറിയിച്ചു. 1000ൽ പരം ഉത്പന്നങ്ങളുടെ നീണ്ട േശ്രണിയാണ് ഇൗ പ്രമോഷൻ വഴി ലഭ്യമാകുക.
10 റിയാലിന് നെസ്ലേയുടെ കോഫീമേറ്റ് 400 ഗ്രാമും 20 റിയാലിന് പെർഡിക്സ് 1000 ഗ്രാമിെൻറ 3 ചിക്കനും, 30 റിയാലിന് ഏഴ് വർഷത്തെ വാറൻറിയോടെ ജീപാസ് കമ്പനിയുടെ അയൺ ബോക്സും ഹൈലൈറ്റുകളാണ്.
സ്കൂൾ വിദ്യാർത്ഥികൾക്കായി ബാഗ്, ബുക്ക്, പെൻസിലുകൾ, പേന, ഷാർപ്നർ, ഇറേസർ, ടിഫിൻ ബോക്സ്, ക്രയോൺസ് തുടങ്ങിയവ ലഭ്യമാണ്. അവധിക്കാലത്ത് ഖത്തറിൽ സന്ദർശനത്തിനെത്തി തിരികെ നാട്ടിലേക്ക് പോകുമ്പോൾ സാധനങ്ങൾ വാങ്ങാൻ സഫാരിയുടെ പ്രമേഷൻ ഏറെ ഉപകാരപ്രദമായിരിക്കും. ഭക്ഷ്യ വിഭവങ്ങൾക്ക് മികച്ച കോംബോ ഓഫറുകൾ ഉണ്ട്. ഗീ റൈസ് 400 ഗ്രാമിനോടൊപ്പം ഫിഷ് ൈഫ്രയും ദാൽ കറിയും ചിക്കൻ കറിയും കൂടി 10 റിയാലിന് ലഭിക്കും. ഹാഫ് ചിക്കൻ ൈഫ്രയോടു കൂടെ നാല് ചപ്പാത്തിയും സലാഡും 350 മില്ലി കൊക്കകോളയും അതേ വിലയിൽ കിട്ടും. 1 ലിറ്ററിെൻറ നാലു പാക്കറ്റ് ലോംഗ് ലൈഫ് മിൽക്ക് 10 റിയാലിന് നൽകും. 10 റിയാലിന് 250 ഗ്രാമിെൻറ ഡൈജസ്റ്റീവ് ബിസ്കറ്റ് 5 എണ്ണമാണ് നൽകുന്നത്. 20 റിയാലിന് ന്യൂട്ടല്ല 750 ഗ്രാം ബോട്ടിലും 30 റിയാലിന് 5 കിലോ നൂർജഹാൻ റൈസിനൊപ്പം 1 കിലോയുടെ ചെറിയ പാക്കറ്റും ലഭിക്കും. ടോയിസ് വിഭാഗത്തിലും സ്പോർട്സ് വിഭാഗത്തിലും 10, 20, 30 റിയാലിന് നിരവധി സാധനങ്ങൾ ലഭ്യമാണ്.
ഗാർമെൻറ്സ് വിഭാഗത്തിൽ മെൻസ് ടീ–ഷർട് 10 റിയാലും മെൻസ് ഷർട്ടിന് 20 റിയാലും ഗേൾസ് ഫാൻസി േഫ്രാക്ക് 20 റിയാലും ലേഡീസ് സാരി, ചുരിദാർ തുടങ്ങിയവയ്ക്ക് വെറും 30 റിയാലും മാത്രമേ ഉള്ളൂ. എമർജൻസി ലൈറ്റുകൾ 30 റിയാലിന് ലഭിക്കും. 10 ഉം 20 ഉം റിയാലിന് ട്രിമ്മർ, ടോർച്ചുകൾ, കാൽകുലേറ്ററുകൾ, ഹെഡ്സെറ്റുകൾ തുടങ്ങിയവ ലഭിക്കും. പ്രമോഷനോടനുബന്ധിച്ച് ഏപ്രിൽ 3, 4, 5 തിയ്യതികളിൽ മ്യൂസിക്കൽ ഷോയും ഉണ്ടാകും. സഫാരി വിൻ 10 നിസ്സാൻ പേട്രാൾ കാർ പ്രമോഷെൻറ ഓരോ നറുക്കെടുപ്പിലൂടെയും 2 നിസ്സാൻ പേട്രാൾ കാറുകൾ വീതം 10 നിസ്സാൻ പേട്രാൾ കാറുകൾ സമ്മാനമായി നൽകും. 2 കാറുകളുടെ രണ്ടാമത്തെ നറുക്കെടുപ്പ് 2018 ഏപ്രിൽ 16ന് അബൂഹമൂറിലെ സഫാരി മാളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.