‘വിന് 15 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍’ പുതിയ സഫാരി മെഗാ പ്രമോഷന് ഇന്നുമുതല്‍
text_fieldsദോഹ: ജന മനസ്സുകളില്‍ ഇടം നേടിയ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃഖല 15ാം വ ര്ഷത്തിലേക്ക് കടക്കവെ വിസ്മയകരമായ പുതിയ മെഗാ പ്രമോഷന് അവതരിപ്പിക്കുന്നു. 15 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ സമ്മാനമായി നല്കുന്ന വിന് 15 ടയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ നറുക്കടുപ്പ് സമ്മാന പദ്ധതി എല്ലാ ഔട്ട്െലറ്റുകളിലും ഇന്നുമു തല്‍ തുടങ്ങും. ഇൗ പ്രമോഷനും ഉപഭോക്താക്കള്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്നും ഒരു വ്യാഴവട്ടക്കാലം പിന്തുണ നല്കിയ സഫാരിയുടെ ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ പറഞ്ഞു. ആകെ അഞ്ച് നറുക്കെടുപ്പുകളാണ് പുതിയ പ്രമേഷനിൽ.
ഓരോ നറുക്കെടുപ്പിലും മൂന്നു ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാറുകള്‍ വീതം ലഭിക്കും. ഒന്നും നാലും അഞ്ചും നറുക്കെടുപ്പുകള്‍ സഫാരി മാള്‍ അബുഹമൂറില്‍ വെച്ചും രണ്ടാമത്തെ നറുക്കെടുപ്പ് സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചും മൂന്നാമത്തെ നറുക്കെടുപ്പ് ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന സഫാരിയുടെ പുതിയ ഔട്ട്ലെറ്റായ അല്‍ഖോറിലെ സഫാരി ഹൈപ്പര്മാര്ക്കറ്റിലുമായിരിക്കും നടക്കുക. അമ്പത് റിയാലിന് പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ഏതൊരാള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.
സെപ്തംബര്‍ 2018 ല്‍ തുടങ്ങി 2019 മെയ് മാസത്തില്‍ അവസാനിച്ച സഫാരി വിന് 10കിലോ ഗോള്‍ഡ് മെഗാ പ്രമോഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓരോ നറുക്കെടുപ്പിലും നാലു വിജയികള്‍ക്ക് ഒരു കിലോ, 500ഗ്രാം, 300 ഗ്രാം 200 ഗ്രാം എന്നിങ്ങനെ രണ്ടു കിലോ വീതം സ്വര്‍ണം അഞ്ചു നറുക്കെടുപ്പുകളിലൂടെ നല്കി. സ്വർണ സമ്മാനങ്ങളും ക്യാഷ് പ്രൈസുകളും കാറുകളും തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ നല്കിയ സഫാ രിയുടെ മെഗാ പ്രമോഷനുകളില്‍ വിജയിച്ചവരൊക്കെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരായിരുന്നു.
പരിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിനായി സഫാരി ഒൗട്ട്ലെറ്റുകളില് റമദാന് കരീം പ്രമോഷനും തുടങ്ങിയി ട്ടുണ്ട്. ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിെൻറ വില നിയന്ത്രണത്തിനു കീഴിലുള്ള 500ല്‍ പരം ഉല്പന്നങ്ങള്ക്ക് പുറമെ 800ല്‍പരം ഉത്പന്നങ്ങളാണ് കുറഞ്ഞ നിരക്കിൽ പ്രമോഷനിൽ ഒരുക്കിയിരിക്കുന്നത്. അജ്വ, സഫാവി, സഗായ്, സുകാരി, മബ്രൂം തുടങ്ങിയ ഗുണനിലവാരത്തില്‍ വളരെ മുന്നില്‍ നില്ക്കുന്ന ബ്രാന്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭക്ഷ്യോല്പന്നങ്ങളും നിത്യോപയോഗ വസ്തുക്കളും ഫ്രഷ് ഫുഡ്സ്, ഫ്രോസണ്‍ ഫുഡ്സ് തുടങ്ങിയവയും ചുരുങ്ങിയ നിരക്കില്‍ ഉണ്ട്. സഫാരി ഹോട്ട് ആൻറ്ബേക്കറി വിഭാഗത്തിൽ ഇഫ്താര്‍ കിറ്റ്, ഹാഫ് മട്ടണ്‍ മജ്ബൂസ്, ചിക്കന്‍ ബിരിയാണി, ഗീ റൈസ് തുടങ്ങിയവയും ചിക്കന്‍ സമൂസ വെജ് സമൂസ, കു നാഫ, പോക്കോട തുടങ്ങിയ സ്നാക്സുകളും അറബിക്ക് സ്നാക്ക്സുകളും മറ്റ് കോംമ്പോ ഓഫറുകളും ഉണ്ട്. വിവിധ ബ്രാന്‍ഡുകളുടെ കിച്ചണ്‍ വെയര്‍, ടേബിള്‍വെയര്‍, ഗ്ലാസ് വെയര്‍, പ്ലാസ്റ്റിക്ക് ലോണ്‍ഡ്രി കാറ്റഗറീസ് തു ടങ്ങയ ഉല്പന്നങ്ങള് 25 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 30000 റി യാലിെൻറ സഫാരി പര്‍ച്ചേസ് വൗച്ചര്‍ സമ്മാനമായി നേടാനുള്ള അവസരവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.