സ്വർണസമ്മാനങ്ങളുമായി സഫാരി ‘ഷോപ് ആൻഡ് ഷൈൻ’ പ്രമോഷൻ
text_fieldsദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷന് തുടക്കമായി. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ആറ് കിലോ സ്വർണം സമ്മാനമായി നേടാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നത്.
ജൂലൈ 20നാരംഭിക്കുന്ന ഈ പ്രമോഷനിൽ ആകെ ആറ് നറുക്കെടുപ്പുകളാണുള്ളത്. ഓരോ നറുക്കെടുപ്പിലും ഒരുകിലോ സ്വർണം ഏഴ് വിജയികൾക്കായാണ് നൽകുന്നത്. ഒന്നാം സമ്മാനമായി 250 ഗ്രാം സ്വർണം ഒരാൾക്കും രണ്ടാം സമ്മാനമായി 150 ഗ്രാം സ്വർണം വീതം മൂന്നുപേർക്കും മൂന്നാം സമ്മാനമായി 100 ഗ്രാം സ്വർണം വീതം മൂന്നുപേർക്കുമായി ഏഴ് വിജയികളെയാണ് ഓരോ നറുക്കെടുപ്പിലും കണ്ടെത്തുക.
അങ്ങനെ ആറ് നറുക്കെടുപ്പിലായി 42 വിജയികളാണ് ആറ് കിലോ സ്വർണം പങ്കിട്ടെടുക്കുക. 2024 ഏപ്രിൽ 20ന് അവസാനിക്കുന്ന പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2023 സെപ്റ്റംബർ മൂന്നിന് സഫാരി മാൾ അബു ഹമൂർ ഔട്ട്ലറ്റിലും ഒക്ടോബർ 17ന് സൽവ റോഡ് ഔട്ട്ലറ്റിലും ഡിസംബർ മൂന്നിന് അൽഖോർ ഔട്ട്ലറ്റിലും 2024 ജനുവരി 17ന് ബർവാ വില്ലേജ് ഔട്ട്ലറ്റിലും 2024 മാർച്ച് മൂന്നിന് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഔട്ട്ലറ്റിലും അവസാന നറുക്കെടുപ്പ് 2024 ഏപ്രിൽ 21ന് അബു ഹമൂർ ഔട്ട്ലറ്റിലുമായിരിക്കും നടത്തുക.
ഇക്കഴിഞ്ഞ ജൂലൈ 16ന് അഞ്ചാമത്തെ നറുക്കെടുപ്പോടെ അവസാനിച്ച സഫാരിയുടെ മെഗാ പ്രമോഷനായ വിൻ നിസ്സാൻ പേട്രാൾ കാറിന് വൻ സ്വീകാര്യതയായിരുന്നു ഉപഭോക്താക്കളിൽനിന്ന് ലഭിച്ചത്. ഷോപ്പിങ് ആസ്വദിക്കാനും തങ്ങളുടെ ഇഷ്ട ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനുമായി വിശാലമായ സംവിധാനങ്ങളാണ് സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയിട്ടുള്ളത്.
പലചരക്ക് സാധനങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യ-മാംസങ്ങൾ മുതൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, ആരോഗ്യ സൗന്ദര്യവസ്തുക്കൾ, ഇലേക്ട്രാണിക്സ് ഐ.ടി, തുടങ്ങി ഉപഭോക്താക്കൾക്ക് സുപരിചിതവും പ്രിയപ്പെട്ടതുമായ എല്ലാ ബ്രാൻഡുകളുടെ ഉൽപന്നങ്ങളും ഏറ്റവും ആകർഷമായ വിലയിൽ സഫാരി തങ്ങളുടെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
2005ൽ സൽവാ റോഡിലെ സഫാരി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുകിലോ സ്വർണം സമ്മാനമായി നൽകി സഫാരി തുടങ്ങിവെച്ച സമ്മാന പദ്ധതികൾ നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുണ്ട്.
ഖത്തറിലെ റീട്ടെയിൽ മേഖലയിൽതന്നെ ആദ്യമായി ഒരു മില്യൺ ഖത്തർ റിയാൽ ഒന്നാം സമ്മാനം നൽകി സഫാരി ചരിത്രംകുറിച്ചതു കൂടാതെ ഒട്ടനവധി കാഷ് പ്രൈസുകളും സ്വർണ സമ്മാനങ്ങളും ലക്ഷ്വറി എസ്.യുവികൾ, ലാൻഡ് ക്രൂയിസർ, നിസാൻ പട്രോൾ, ഫോർച്യൂണർ, കാറുകൾ തുടങ്ങി നിരവധി വാഹനങ്ങളും ഉൾപ്പെടെ ആകർഷക സമ്മാന പദ്ധതികൾ നടപ്പാക്കിയിരുന്നു.
സഫാരിയുടെ എല്ലാ പ്രമോഷനുകളും രണ്ടും കൈയുംനീട്ടി സ്വീകരിക്കുന്ന ഉപഭോക്താക്കൾ ‘വിൻ സിക്സ് കെ.ജി ഗോൾഡ് പ്രമോഷനെ’യും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.