വിവിധ പ്രമോഷനുകളുമായി സഫാരി
text_fieldsദോഹ: സഫാരി െഹെപ്പർ മാർക്കറ്റുകളിൽ ബിരിയാണി ആൻഡ് കബാബ് ഫെസ്റ്റ്, മീറ്റ് ഫെസ്റ്റ്, ബൈ 2 ഗെറ്റ് 1 ഫ്രീ, ഡിജിറ്റൽ ഡ്രീംസ് എന്നീ പ്രമോഷനുകൾ ജനുവരി മൂന്നുമുതൽ തുടങ്ങി.
ബേക്കറി ആൻഡ്ഹോട്ട് ഫുഡ് വിഭാഗത്തിൽ, ബിരിയാണി ആൻഡ് കബാബ് ഫെസ്റ്റിവലിൽ 35ഓളം ബിരിയാണി വിഭവങ്ങളും 25ഓളം കബാബ് വിഭവങ്ങളും ഉണ്ട്. മഷ്റൂം ബിരിയാണി, ലഖ്നോ ഗോഷ്ട് ബിരിയാണി, തലശ്ശേരി ചിക്കൻ ദം ബിരിയാണി തുടങ്ങിയവയും ചിക്കൻ തങ്ങിടി കബാബ്, കാലി മിർച്ചി കബാബ്, മൽവാണി ഫിഷ് ടിക്ക, മട്ടൺ സീക്ക് കബാബ്, ഗ്രിൽഡ് ലാമ്പ് ചോപ്പ്സ് തുടങ്ങിയവയും ചിലതാണ്.
മാരിനേറ്റഡ് ഫിഷ് ഐറ്റംസും, മട്ടൺ, ബീഫ് തുടങ്ങിയ മാരിനേറ്റഡ് മീറ്റ് ഐറ്റംസും ബുച്ചറി വിഭാഗത്തിൽ ഉണ്ട്. ഗാർമെൻറ്സ് റെഡിമെയ്ഡ് ആൻഡ് ഫൂട്ട്വെയർ വിഭാഗത്തിൽ ബൈ 2 ഗെറ്റ് 1 ഫ്രീ പ്രമോഷനും തുടങ്ങിയിട്ടുണ്ട്. ബ്രാൻഡഡും അല്ലാത്തതുമായ ഏതു ഗാർെമൻറ്സ്, ഫൂട്ട്വെയറുകളിൽ നിന്നും രണ്ടെണ്ണം വാങ്ങുമ്പോൾ ഒന്ന് ഫ്രീ ആയി ലഭിക്കുന്ന പ്രമോഷനാണ് ബൈ 2 ഗെറ്റ് 1 ഫ്രീ പ്രമോഷൻ. കില്ലർ , ആരോ, ഓട്ടോ, നോർത്ത് റിപ്പബ്ലിക്ക്, പാർക്ക് അവന്യൂ, പാർക്സ്, റെയ്മണ്ട്, ഇൻറഗ്രിറ്റി, ടെസ്സ, അർബൻ ടെച്ച്, തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഷർട്ടുകൾ, ട്രൗേസഴ്സ് തുടങ്ങിയ എല്ലാത്തരം മെൻസ് വെയറുകളും മറ്റു ലേഡീസ് വെയറുകളും റെഡ് ടേപ്പ്, അല്ലൻ കൂപ്പർ, ഡോക്ക് ആൻഡ് മാർക്ക്, വുഡ് ലാൻഡ്, സ്കെച്ചേർസ്, നൈക്കി, പൂമ, അഡിഡാസ്, കിറ്റോ, പാർക്സ്, തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ എല്ലാതരം മെൻസ് , ലേഡീസ് ഫൂട്ട്വെയർ ഉൽപന്നങ്ങളും ഈ പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇലക്ട്രോണിക്സ് വിഭാഗത്തിലെ ഡിജിറ്റൽ ഡ്രീം പ്രമോഷനിൽ ഇലക്ട്രോണിക്സ് , ഐ.ടി , ഹോം അൈപ്ലൻസസ്, ഹോം എൻറർടെയിൻമെൻറ് ഉൽപന്നങ്ങൾക്ക് വൻ വിലക്കിഴിവുമുണ്ട്. കാമറകൾ, ഫ്ലാഷ് ലൈറ്റുകൾ , എമർജൻസി ലൈറ്റുകൾ, ലാപ്ടോപ് , ഇയർഫോൺ , കമ്പ്യൂട്ടർ ആക്സസറീസ് , റഫ്രിജറേറ്റർ , വാഷിങ് മെഷീൻ , ൈഗ്രൻഡർ , ഓവൻ ടി.വി , ഹോം തിയറ്ററുകൾ തുടങ്ങി എല്ലാവിധ ഇലക്ടോണിക്സ് ഉൽപന്നങ്ങളും വൻ വിലക്കുറവിൽ സ്വന്തമാക്കാം. കൂടാതെ സഫാരി വിൻ 25 നിസ്സാൻ സണ്ണി കാർ മെഗാ പ്രമോഷനിലൂടെ സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്. ഈ പ്രമോഷെൻറ രണ്ടാമത്തെ നറുെക്കടുപ്പ് ജനുവരി നാലിന് അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടക്കും.
50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ഇതിൽ പങ്കാളികളാകാം. മൊത്തം അഞ്ച് നറുക്കെടുപ്പുകളിൽ ഓരോന്നിലും 5 നിസ്സാൻ സണ്ണി കാറുകൾ വീതമാണ് സഫാരി സമ്മാനമായി നൽകുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.