ഖത്തറില്‍ ഉത്സവക്കാഴ്ചയുമായി സഫാരി...!
text_fieldsദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ ഏറ്റവും പുതിയ പ്രമോഷന് സഫാരി ഉത്സവ കാഴ്ചക്ക് അബുഹമൂറിലെ സഫാരി മാളില്‍ ബുധനാഴ്ച തുടക്കമായി. സിനിമാതാരം അശ്വിന് ജോസ്, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഷഹീന് ബക്കര്‍ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
സഫാരി മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. കേരളത്തിന്റെ ഉത്സവാവേശം തെല്ലും കുറയാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഉത്സവക്കാഴ്ച എന്ന പ്രമോഷനിലൂടെ സഫാരി ലക്ഷ്യമിടുന്നത്.
ഇതിനായി സഫാരിയുടെ അബുഹമൂര്‍ മാളിലെ ഫുഡ്കോര്ട്ടില് നാട്ടിലെ ഉത്സവത്തിന്റെ പ്രതീതി നല്കുന്ന തരത്തിലുള്ള വന്‍ ഒരുക്കങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഗൃഹാതുരത്വം തുടിക്കുന്ന നാടന്‍ തട്ടുകടയും, നാടിനെ ഓർമിപ്പിക്കും വിധം വിവിധ നിർമിതികളും, വിവിധ രുചി കൂട്ടുകളുമായി തട്ടുകട പ്രമോഷനുമുണ്ട്.
നാടന്‍ വിഭവങ്ങളുടെ രുചിമേളം തന്നെ ഒരുക്കിക്കൊണ്ട് ഭക്ഷണ പ്രിയരുടെ മനം കവരും വിധമാണ് ഈ തട്ടുകട പ്രമോഷന് അവതരിപ്പിച്ചിട്ടുള്ളത്. മലയാളിയുടെ തനത് രുചികളായ കരിമീന്‍ പൊള്ളിച്ചത്, നവരസക്കോഴി മുതൽ കപ്പയും ചാളക്കറിയും, നത്തോലി പൊരിച്ചത് തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളും സഫാരി തട്ടുകടയിലും ഹോട്ട്ഫുഡ് വിഭാഗത്തിലും തയാറാക്കിക്കൊണ്ടാണ് തട്ടുകട പ്രമോഷന് ലഭ്യമാക്കിയിരിക്കുന്നത്.
സഫാരി ഉത്സവക്കാഴ്ചയിൽ വളയും മാലയും ചാന്തും പൊട്ടും നിരത്തി ഉത്സവ പറമ്പിലെ ഫാന്റസിയും നെല്ലിക്കയും മാങ്ങയും പൈനാപ്പിളും ഉപ്പിലിട്ടതും അടക്കം കുട്ടികളുടെ കളിപ്പാട്ട കടയും, ഉത്സവ പറമ്പിലെ പോലെ പാത്രങ്ങളും ചട്ടികളും മറ്റും നിരത്തി പാത്രക്കടയും നാടന്‍ പാനീയങ്ങളൊരുക്കി സര്‍ബത്ത് കടയും എല്ലാം ഒരു ഉത്സവ മേളം പോലെ തന്നെ സഫാരി തയാറാക്കിയിട്ടുണ്ട്. അതിനെല്ലാം പുറമെയാണ് ഉത്സവപറമ്പിലെ പലഹാരക്കട അതുപോലെ തന്നെ ഒരുക്കി എന്നത്.
മലബാറിന്റെ പലഹാര രുചികളില്‍ ഒഴിച്ചുകൂടാനാകാത്ത ഹല്‍വയുടെ മുപ്പതോളം വിവിധ വൈവിധ്യങ്ങള്‍ തന്നെ ലഭ്യമാണ്. പഴയ കാല സിനിമാ പോസ്റ്ററുകളും ചുവരെഴുത്തുകളും ഒരുക്കി പുതിയ തലമുറക്ക് വെറും കഥകളായിക്കൊണ്ടിരിക്കുന്ന ആ പഴയകാലത്തെ ജീവിത ശൈലിയെ തനിമ ഒന്നും നഷ്ട്പ്പെടാതെ അബുഹമൂറിലെ സഫാരി മാളിന്റെ ഫുഡ്കോര്‍ട്ട് ഏരിയയില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്.
ഓരോ ഉപഭോക്താവിനും ആവേശത്തിമിർപ്പേക്കാൻ വൈകുന്നേരം അഞ്ചുമുതൽ മാജിക് ഷോയും മറ്റു കലാപരിപാടികളും ഈ പ്രമോഷനുകളോടൊപ്പം തന്നെ നടക്കുന്നുണ്ട്. അബുഹമൂറിൽ നടക്കുന്ന ഉത്സവക്കാഴ്ച പ്രമോഷനും തട്ടുകട പ്രമോഷനും അതേപടി ആല്ഖോര് ഔട്ട്ലറ്റിലും ഒരുക്കിയിട്ടുണ്ട്.
ഒപ്പം തന്നെ സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി ഷോപ് ആന്‍ഡ് ഡ്രൈവ് പ്രമോഷന് വഴി സഫാരിയുടെ ഏത് ഔട്ട്ലറ്റുകളില്‍നിന്നും വെറും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ മോറിസ് ഗ്യാരേജസിന്റ ആര് എക്സ് എട്ട് 2024 മോഡല്‍ ആറ് കാറുകളും എം.ജി ഫൈവ് 2024 മോഡല്‍ 19 കാറുകളുമടക്കം 25 എം.ജി കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ പ്രമോഷന് സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ലഭ്യമാകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.