'ഗോ ഗ്രീൻ, ഗ്രോ ഗ്രീൻ' പ്രമോഷനുമായി സഫാരി
text_fieldsദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃഖലയായ സഫാരിയിൽ 'ഗോ ഗ്രീൻ, ഗ്രോ ഗ്രീൻ' പ്രമോഷൻതുടങ്ങി. 'പ്രകൃതിയിലേക്ക് മടങ്ങുക, പ്രകൃതിയോടൊപ്പം വളരുക' എന്ന ആശയം മുൻനിർത്തിയാണ് സഫാരി തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രമോഷൻ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ദോഹയിൽ തന്നെ ആദ്യമായി സഫാരി അവതരിപ്പിച്ച 'ഗോ ഗ്രീൻ, െഗ്രാ ഗ്രീൻ' പ്രമോഷന് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ അതിനേക്കാൾ വിപുലമായ രീതിയിൽ തന്നെയാണ് ഇത്തവണ സഫാരി ഈ പ്രമോഷൻ അവതരിപ്പിച്ചിട്ടുള്ളത്.
വിവിധ ഇനം പച്ചക്കറികളുടെ തൈകൾ മുതൽ ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാർ വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകൾ, വീട്ടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ് പരാഗസ്, ആന്തൂറിയ, ബോൺസായി പ്ലാൻറ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികൾ, വിവിധ ഹാങ്ങിംഗ് പ്ലാൻ്റുകൾ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി െഎറ്റങ്ങളുണ്ട്.
എല്ലാവിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും സഫാരി തങ്ങളുടെ ഉപഭോകതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ ചെടിച്ചട്ടികൾ, േഗ്രാ ബാഗ്, വാട്ടറിംഗ് ക്യാൻ, ഗാർഡൻ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാർഡൻ ഹോസുകൾ, വിവിധ ഗാർഡൻ ടൂളുകൾ, ഗാർഡനിലേക്കാവശ്യമായ ഫെർട്ടിലൈസർ, വളങ്ങൾ, പോട്ടിംഗ് സോയിൽ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴിൽ നിരത്താൻ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.
ജൈവ കൃഷി േപ്രാൽസാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് അതിനാവശ്യമായ വിത്തുകളും പച്ചക്കറി, വൃക്ഷ തൈകളും വളരെ ചുരുങ്ങിയ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് 'ഗോ ഗ്രീൻാ, േഗ്രാ ഗ്രീൻ' പ്രമോഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് സഫാരി ഗ്രൂപ്പ് ചീഫ് കോഡിനേറ്റർഷഹീൻ ബക്കർ അഭിപ്രായപ്പെട്ടു. പ്രമോഷൻ സഫാരിയുടെ എല്ലാ ഔട്ലറ്റുകളിലും ലഭ്യമാണ്.
സാമൂഹിക അകലം പാലിച്ചുകൊണ്ട് അബൂഹമൂറിലെ സഫാരി മാളിൽ നടക്കുന്ന ചടങ്ങിൽ ഖത്തർ അഗ്രികൾച്ചറൽ അഫയേഷ്സ് ഡിപ്പാർട്മെൻ്റ് ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി ഇന്ന് വൈകീട്ട് അഞ്ചിന് പ്രമോഷന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സഫാരി ഗ്രൂപ്പ് മാനേജ്മെൻ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.