രാജ്യത്തെ എല്ലാവർക്കും സുരക്ഷിത പരിചരണം –ആരോഗ്യമന്ത്രി
text_fieldsദോഹ: രാജ്യത്ത് എല്ലാവർക്കും സുരക്ഷിതവും ഉന്നത നിലവാരത്തിലുള്ളതുമായ ചികിത്സ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി.കോവിഡ്-19 പശ്ചാത്തലത്തിൽ ലോകത്തുടനീളം ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ആരോഗ്യ സംവിധാനങ്ങൾക്കുള്ള പ്രായോഗിക പരീക്ഷണവും വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രാപ്തിയെ അളക്കുന്നതുമാണ് കോവിഡ്-19 പ്രതിസന്ധിയെന്നും ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു.ഖത്തർ പേഷ്യൻറ് സേഫ്റ്റി വാരാചരണ സമാപനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ.
രോഗികളുടെ സുരക്ഷയുടെ അത്രയും പ്രാധാന്യം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കും നൽകണമെന്നതാണ് ഈ വർഷത്തെ ഖത്തർ പേഷ്യൻറ് സേഫ്റ്റി വാരാചരണവും വേൾഡ് പേഷ്യൻറ് സേഫ്റ്റി ദിനവും ഓർമിപ്പിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കു കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ഖത്തർ പേഷ്യൻറ് സേഫ്റ്റി വാരാചരണം സംഘടിപ്പിച്ചതെന്നും ഡോ. ഹനാൻ അൽ കുവാരി വ്യക്തമാക്കി.കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ സംഭാവന വിലപ്പെട്ടതായിരുന്നു.
മഹത്തായ സേവനങ്ങളാണ് അവർ നിർവഹിച്ചത്.കോവിഡ്-19 രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഓരോ ആരോഗ്യ പ്രവർത്തകരുടെയും പ്രതിജ്ഞാബദ്ധതയെ അംഗീകരിക്കുകയാണ്. അവർക്ക് നന്ദി അറിയിക്കുകയാണ്. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കിടെ ജീവൻ ത്യജിച്ചവരെ അനുസ്മരിക്കുകയാണ്. അവരെ ഒരിക്കലും മറക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.