ഗൾഫ് രാജ്യങ്ങളും ഇറാനും ഇറാഖും ചേർന്ന് സുരക്ഷാ സംവിധാനം കൊണ്ട് വരണം^ ശൈഖ് ഹമദ് ബിൻ ജാസിം
text_fieldsദോഹ: ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ സുരക്ഷ സംവിധാനം കുറെ കൂടി വിപുലപ്പെടുത്തി ഇറാനെയും ഇറാഖിനെയും ഉൾപ്പെടുത്തി വിപുലപ്പെടുത്തണമെന്ന് ഖത്തർ മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി അഭിപ്രായപ്പെട്ടു. വെല്ലുവിളികളെ നേരിടുന്നതിന് ഗൾഫ് പരിഷ്ക്കരണ നയമാണ് നടപ്പിലാക്കേണ്ടത്. ഖത്തർ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച ‘ഗൾഫ് മേഖലയിലെ വെല്ലുവിളികളും അയൽ രാജ്യങ്ങളുമായുള്ള
ബന്ധവും’ എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ
സുരക്ഷയുടെ കാര്യത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനം ഒരു രാജ്യങ്ങളും സ്വീകരിക്കരുതെന്ന് അഭിപ്രായപ്പെട്ട
ശൈഖ് ഹമദ് ബിൻ ജാസിം യോജിപ്പിെൻററയും സഹകരണത്തിെൻ്റയും മേഖല മാത്രമേ അവലംബിക്കാവൂ എന്ന് അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിനെ ശാക്തീകരിക്കുന്ന നടപടിയാണ് ഓരോ രാജ്യങ്ങളും സ്വീകരിക്കേണ്ടത്. പെേട്രാ ഡോളറിെൻറ പതനത്തെ തുടർന്ന് മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി അതി രൂക്ഷമാണെന്ന കാര്യത്തിൽ സംശയമില്ല. ഇതിനെ മറികടക്കാൻ ഗവൺമെൻറ് തലങ്ങളിലും പൊതു മേഖലയിലും സ്വകാര്യ മേഖലയിലും യോജിച്ച തന്ത്രപരമായ നയപദ്ധതികളാണ് നടപ്പിലാകേണ്ടത്. ഒരുമിച്ചുളള പ്രവർത്തനം നടത്താൻ സന്നദ്ധരായാൽ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാൻ പ്രയാസമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളുടെ പരിഹാരം നടക്കണമെങ്കിൽ സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. അതിന് വേണ്ടത് ബാഹ്യ ഇപെടലുകൾ ഇല്ലാതാക്കുകയാണ്.
ഇറാൻ മേഖലയിൽ പരീക്ഷിക്കുന്നത് അവരുടെ ആധിപത്യ തന്ത്രമാണ്. ഇതിനെ മറികടക്കാൻ യുക്തിഭദ്രമായ നിലപാടുകൾ
കൊണ്ട് മാത്രമേ സാധിക്കൂവെന്ന് ശൈഖ് ഹമദ് ബിൻ ജാസിം വ്യക്തമാക്കി. ഐ.എസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാൻ
കളിക്കുന്നത് തിരിച്ചറിയാൻ അയൽരാജ്യങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.