Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാം​ബ ഫൈ​ന​ലി​ൽ

സാം​ബ ഫൈ​ന​ലി​ൽ

text_fields
bookmark_border
paris olympics 2024
cancel
camera_alt

400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് സെ​മി​യി​ൽ മ​ത്സ​രി​ക്കു​ന്ന ഖ​ത്ത​റി​ന്റെ

അ​ബ്ദു​ർ​റ​ഹ്മാ​ൻ സാം​ബ

ബീ​ച്ച്​ വോ​ളി​യി​ലെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​പ്പം അ​ത്​​ല​റ്റി​ക്​​സ്​ ​ട്രാ​ക്കി​ലും ഖ​ത്ത​റി​ന്​ ശു​ഭ​പ്ര​തീ​ക്ഷ​ക​ൾ. ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ മെ​ഡ​ൽ ജേ​താ​വാ​യ അ​ബ്ദു​ർ​റ​ഹ്മാ​ൻ സാം​ബ 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ സെ​മി​യും ക​ട​ന്ന്​ ഫൈ​ന​ലി​ൽ ഇ​ടം ഉ​റ​പ്പി​ച്ചു.

ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ലെ പോ​രാ​ട്ട​ത്തി​ൽ അ​ഞ്ചാം സ്ഥാ​ന​ക്കാ​ര​നാ​യി​രു​ന്ന സാം​ബ ക​ഴി​ഞ്ഞ ദി​വ​സം സെ​മി​യി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യി ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ ഫൈ​ന​ലി​ലേ​ക്ക്​ ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്. 48.20 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ഹ​ർ​ഡ്​​ലു​ക​ൾ​ക്ക്​ മീ​തെ കു​തി​ച്ച്​ താ​ര​ത്തി​ന്‍റെ ഫി​നി​ഷ്.

ബ്രി​ട്ടീ​ഷ്​ വെ​ർ​ജി​ൻ ഐ​ല​ൻ​ഡി​ന്‍റെ കി​റോ​ൺ മ​ക്​​മാ​സ്​​റ്റ​ർ (48.15സെ), ​എ​സ്​​തോ​ണി​യ​യു​ടെ റാ​സ്​​മ​സ്​ മാ​ഗി (48.16 സെ) ​എ​ന്നി​വ​ർ​ക്കു പി​ന്നി​ലാ​യാ​ണ്​ സെ​മി​യി​ൽ അ​ബ്ദു​ർ​റ​ഹ്മാ​ൻ സാം​ബ ഫി​നി​ഷ്​ ചെ​യ്ത​ത്. നി​ല​വി​ലെ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​നാ​യ നോ​ർ​വെ​യു​ടെ കാ​ഴ്​​സ​റ്റ​ൻ വാ​ർ​ഹോം ആ​ധി​കാ​രി​ക പ്ര​ക​ട​ന​ത്തോ​ടെ​ത്ത​ന്നെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

47.67 സെ​ക്ക​ൻ​ഡു​മാ​യാ​ണ്​ നി​ല​വി​ലെ ലോ​ക ​റെ​ക്കോ​ഡി​നു​ട​മ​യാ​യ വാ​ർ​ഹോ​മി​ന്‍റെ കു​തി​പ്പ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.45നാ​ണ്​ 400മീ ​ഹ​ർ​ഡ്​​ൽ​സ്​ ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsParis Olympics 2024Abderrahman Samba
News Summary - samba in the final
Next Story