മാതാവിന്റെ ഇഷ്ടങ്ങളെ ആഭരണങ്ങളാക്കിയ സമീറ
text_fieldsദോഹ: ഖത്തറിന്റെ ഓരോ പാരമ്പര്യവും ആഭരണങ്ങളാക്കി മാറ്റിയാണ് സമീറ അൽ മുല്ലയുടെ ഹെസ്സ ജ്വൽസ് എത്തിയത്. സ്വന്തം മാതാവിന്റെ ഇഷ്ടങ്ങളിൽനിന്നായിരുന്നു തന്റെ ഡിസൈനുകളും ബ്രാൻഡുകളും പിറവിയെടുത്തതെന്ന് ഹെസ്സ പറയുന്നു.മാതാവിന്റെ പേരായ ഹെസ്സ എന്നതുതന്നെ ബ്രാൻഡിനും നൽകി.
2016ൽ ഇത്തരമൊരു സങ്കൽപത്തിൽ തുടങ്ങിയ ഡിസൈനുകൾ എളുപ്പത്തിൽ ഖത്തറിലും മറ്റ് അറബ് രാജ്യങ്ങളിലും ജനപ്രീതി നേടിയതായി സമീറ അൽ മുല്ല 'ഗൾഫ് മാധ്യമ'വുമായി പങ്കുവെച്ചു.
അറബ് സ്ത്രീകൾ അണിയുന്ന ബതൂല മോതിരങ്ങളിലും വളകളിലും നക്ലസിലുമെല്ലാമെത്തിച്ചു. കിടക്കയും സുറുമ കോലും ഈത്തപ്പഴ മരവും ഇലകളുമെല്ലാം ആഭരണ ഡിസൈനുകളായി മാറി. 2018 മുതൽ ദോഹ ജ്വല്ലറി ഫെസ്റ്റിൽ നിത്യസാന്നിധ്യമായി മാറിയ ഹെസ്സ, സന്ദർശകരായെത്തുന്ന അറബ് സ്ത്രീകളുടെയും പ്രധാന ആകർഷണ കേന്ദ്രംകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.