Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസം​സ്കൃ​തി സി.​വി....

സം​സ്കൃ​തി സി.​വി. ശ്രീ​രാ​മ​ൻ സാ​ഹി​ത്യ പു​ര​സ്കാ​രം; ചെ​റു​ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു

text_fields
bookmark_border
award
cancel

ദോ​ഹ: സം​സ്കൃ​തി ഖ​ത്ത​ർ എ​ല്ലാ വ​ർ​ഷ​വും ന​ൽ​കു​ന്ന സം​സ്കൃ​തി സി.​വി. ശ്രീ​രാ​മ​ൻ സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​നാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന് ചെ​റു​ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ഇ​ന്ത്യ​ക്കു​പു​റ​ത്ത് താ​മ​സി​ക്കു​ന്ന 18 വ​യ​സ്സ് ക​ഴി​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ചെ​റു​ക​ഥാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​സ്‌​കൃ​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത, മ​ല​യാ​ള​ത്തി​ലു​ള്ള മൗ​ലി​ക​മാ​യ ര​ച​ന​ക​ളാ​യി​രി​ക്ക​ണം അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ന് അ​യ​ക്കേ​ണ്ട​ത്. ര​ച​ന​ക​ളി​ൽ ര​ച​യി​താ​വി​ന്റെ പേ​രോ മ​റ്റു വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ഉ​ൾ​ക്കൊ​ള്ളി​ക്ക​രു​ത്.

വി​ദേ​ശ രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന പ്ര​വാ​സി ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും, മൊ​ബൈ​ൽ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ൽ​വി​ലാ​സ​വും ര​ച​ന​യോ​ടൊ​പ്പം പ്ര​ത്യേ​ക​മാ​യി അ​യ​ക്ക​ണം. ര​ച​ന​ക​ൾ പി.​ഡി.​എ​ഫ് ഫോ​ർ​മാ​റ്റി​ൽ cvsaward2024@gmail.com , sssreenath2@gmail.com എ​ന്നീ ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് മു​മ്പാ​യി കി​ട്ട​ത്ത​ക്ക​വി​ധം അ​യ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 00974 55287546, 55659527 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short StoriesQatar NewsAward
News Summary - Samskrithi CV Sri Raman Literary Award- Short stories are invited
Next Story