ഉപരോധം: 70 ദിവസങ്ങൾക്കുള്ളിൽ ഖത്തറിൻെറ വ്യോമവിലക്ക് ഒഴിവാകുമെന്ന് അമേരിക്ക
text_fieldsദോഹ: അടുത്ത 70 ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ഉപരോധരാജ്യങ്ങളുടെ ആകാശത്തിലൂടെ പറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ ദേശീയ സുരക്ഷാഉപദേഷ്ടാവ് അംബാസഡർ റോബർട്ട് ഒബ്റിൻ ആണ് ഇക്കാര്യം പറഞ്ഞത്. ഓൺലൈനിൽ നടന്ന ആഗോള സുരക്ഷാഫോറം 2020ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 70 ദിവസത്തിനുള്ളിൽ ഉപരോധരാജ്യങ്ങൾക്ക് മുകളിലൂടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾ പറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമവിലക്ക് പരിഹരിച്ച് സൗദിയുടെയും ബഹ്റൈനിൻെറയും മുകളിലൂടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾക്ക് പറക്കാൻ ആവും. അതാണ് ഉപരോധം അവസാനിക്കുന്നതിനുള്ള ആദ്യപടി. നിലവിലുള്ള അമേരിക്കൻ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തന്നെ അത് സാധ്യമാകും.
ജി.സി.സി രാജ്യങ്ങൾ ഒന്നിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അംഗരാജ്യങ്ങൾക്കിടയിൽ സൗഹാർദപൂർണമായ ബന്ധം വേണമെന്നതാണ് അമേരിക്കയുടെ താൽപര്യം. അങ്ങിനെയായാൽ അത് മിഡിൽഈസ്റ്റിലുടനീളം സാമ്പത്തിക അവസരങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഗൾഫ്രാജ്യങ്ങളുമായും അമേരിക്കക്ക് നല്ല ബന്ധമാണുള്ളത്. ഉപരോധം അവസാനിപ്പിക്കാനുള്ള കഠിനപ്രയത്നമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017 ജൂൺ അഞ്ചിന് പുലർച്ചെയാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇ ൗജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.