അംഗങ്ങൾക്ക് ആരോഗ്യ പദ്ധതിയുമായി സംസ്കൃതി
text_fieldsദോഹ: അംഗങ്ങളുടെ ആരോഗ്യ പരിചരണത്തിന് പ്രത്യേക പദ്ധതി അവതരിപ്പിച്ച് സംസ്കൃതി ഖത്തർ. ഇമാറ ഹെൽത്ത് കെയർ ക്ലിനിക്കുമായി ചേർന്നാണ് ‘ഇമാറ ഹെൽത്ത് കെയർ പാക്കേജ് ഫോർ സംസ്കൃതി ഖത്തർ’ എന്ന പേരിൽ പ്രിവിലേജ് ഡിസ്കൗണ്ട് പദ്ധതി ആവിഷ്കരിക്കുന്നത്. സംസ്കൃതി സോഷ്യൽ സർവിസ് വിഭാഗത്തിനു കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, സോഷ്യൽ സർവിസ് വിഭാഗം കൺവീനർ സന്തോഷ് ഒ.കെയും ഇമാറ ഹെൽത്ത് കെയർ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സീനിയർ ബിസിനസ് എക്സിക്യൂട്ടിവ്, അമീൻ അന്നാര, മുനവർ എന്നിവർ പങ്കെടുത്തു.
വിവിധ ഡിസ്കൗണ്ടുകൾ കൂടാതെ മൂന്ന് പ്രധാന ആരോഗ്യ പരിശോധന പാക്കേജുകളും അംഗങ്ങൾക്ക് ലഭ്യമാക്കും. സംസ്കൃതി ഖത്തറിന്റെ അംഗത്വ കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.