Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാന്‍റിയാഗോ നടത്തം...

സാന്‍റിയാഗോ നടത്തം തുടങ്ങി; മഡ്രിഡിൽ നിന്നും ലോകകപ്പ്​ കാണാൻ

text_fields
bookmark_border
Santiago
cancel

ദോഹ: കാൽപന്തിന്‍റെ കളിത്തൊട്ടിലായ മഡ്രിഡിൽ നിന്നും സാന്‍റിയാഗോ സാഞ്ചസ്​ കൊഗേദർ നടത്തം തുടങ്ങിയിരിക്കുന്നു. ലക്ഷ്യം കാൽപന്ത്​ ലോകത്തിന്‍റെ പുതിയ ആസ്ഥാനമാകാൻ ഒരുങ്ങുന്ന ഖത്തർ. വിശ്വമേളക്ക്​ ഖത്തറിന്‍റെ മണ്ണിൽ പന്തുരുളാൻ ഇനിയും 300ലേറെ ദിനങ്ങൾ ബാക്കിയുണ്ടെങ്കിലും മഡ്രിഡിലെ മറ്റാപിനോനെറ സ്​റ്റേഡിയത്തിൽ നിന്നും സാന്‍റിയാഗോ സാഞ്ചസ്​ എന്ന സാഹസിക പ്രിയൻ നടത്തം ആരംഭിച്ചു കഴിഞ്ഞു. മഡ്രിഡിലുള്ള ഖത്തറിന്‍റെ സ്പാനിഷ്​ എംബസി ആസ്ഥാനത്ത്​ എത്തി, അംബാസഡർ അബ്​ദുല്ലാ ബിൻ ഇബ്രാഹിം അൽ ഹാമറിനെ കണ്ട്​ അനുഗ്രഹം വാങ്ങിയാണ്​ ഈ സ്പാനിഷ്​ സാഹസികൻ ഖത്തറിലേക്കുള്ള യാ​ത്രക്ക്​ തുടക്കമിട്ടത്​.

സ്പാനിഷ്​ ​പ്രാദേശിക ക്ലബായ സാൻ സെബാസ്റ്റ്യൻ ​റെയ്​സിന്‍റെ കളിയിടമായ മറ്റാപിനോനെറ സ്​റ്റേഡിയത്തിൽ നിന്നും ശനിയാഴ്ച തന്നെ സാന്‍റിയാഗോ നടത്തം തുടങ്ങിയതായി പ്രദേശിക വെബ്​സൈറ്റ്​ റിപ്പോർട്ട്​ ചെയ്യുന്നു.


ഏഴായിരം കിലോമീറ്റർ ദൂരം താണ്ടി 15 രാജ്യങ്ങളും കടന്നുകൊണ്ടാവും 42കാരനായ സാഹസിക പ്രിയന്‍റെ ലോകകപ്പ്​ മണ്ണിലേക്കുള്ള സഞ്ചാരം. മഡ്രിഡിലെ സ്പാനിഷ്​ എംബസിയിലെത്തിയ ചിത്രങ്ങൾ എംബസി അധികൃതർ തന്നെ പുറത്തുവിട്ടു. ഫുട്​ബാളിനെ നെഞ്ചിലേറ്റുള്ള റയൽ മഡ്രിഡ്​ ഫുട്​ബാൾ ക്ലബിന്‍റെ ആരാധകനായ സാന്‍റിയാഗോക്ക്​ പിന്നെയിഷ്ടം യാത്രയാണ്​.

രണ്ട്​ ഇഷ്ട വിനോദങ്ങളും ഒന്നായപ്പോൾ, സഞ്ചാരവും ആസ്വാദ്യകരമാക്കി ലോകകപ്പിന്​ സാക്ഷ്യം വഹിക്കാൻ പുറപ്പെട്ടതാണ്​ ഇദ്ദേഹം. 2019ൽ സ്പാനിഷ്​ സൂപ്പർ കപ്പ്​ ഫുട്​ബാളിന്​ സൗദി അറേബ്യ വേദിയായപ്പോൾ, മഡ്രിഡിൽ നിന്നും റിയാദിലേക്ക്​ സൈക്കിളിൽ യാത്ര ചെയ്ത ചരിത്രവും സാന്‍റിയാഗോക്കുണ്ട്​.


ലോകകപ്പ്​ ആരവങ്ങളുടെ വർഷത്തിലേക്ക്​ ലോകം പതിയെ നടന്നു തുടങ്ങിയപ്പോൾ തന്നെ സാന്‍റിയാഗോ മഡ്രിഡിൽ നിന്നും ദോഹയിലേക്ക്​ നടത്തം തുടങ്ങി. മാസങ്ങൾ നീളുന്ന നടത്തത്തിനൊടുവിൽ സാന്‍റിയാഗോ ഇവിടെയെത്തുമ്പോൾ ഈ മണ്ണും ലോകവും കാൽപന്ത്​ ഉത്സവത്തിന്‍റെ ലഹരിയിൽ അമർന്നിട്ടുണ്ടാവും. എന്തായാലും മഡ്രിഡിൽ നിന്നും നടത്തം തുടങ്ങിയ സാന്‍റിയാഗോയെ കാത്തിരിക്കുകയാണ്​ ഖത്തറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupSantiago
Next Story