സർഗവിരുന്നായി സമീക്ഷ സർഗവസന്തം
text_fieldsദോഹ: കെ.എം.സി.സി ഖത്തർ കലാ-സാഹിത്യ-സാംസ്കാരിക വിഭാഗമായ ‘സമീക്ഷ’ നേതൃത്വത്തിൽ സർഗ വസന്തം ശീർഷകത്തിൽ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന സംഗമം സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദു സമദ് ഉദ്ഘാടനം നിർവഹിച്ചു. മനുഷ്യ ജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളെ അനുഭവിപ്പിക്കുന്ന ആവിഷ്കാരങ്ങളാണ് കഥകളെന്ന് ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു . പ്രശസ്ത എഴുത്തുകാരനും, കഥാകൃത്തുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരുന്നു. മനസ്സിൽനിന്ന് വരുന്ന ചിന്തകളിൽ നിന്നായിരിക്കണം കഥകളുടെ തുടക്കമെന്നും അനുഭവങ്ങളെ കഥകളുടെ ശക്തമായ ഏടുകളാക്കി മാറ്റണമെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലീം നാലകത്തിന്റെ ‘സുഗന്ധക്കുപ്പികൾ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി പുസ്തകം ഏറ്റു വാങ്ങി. സുബൈർ വാണിമേൽ പുസ്തക പരിചയം നടത്തി. സമീക്ഷ പ്രസിഡന്റ് മജീദ് നാദാപുരം അധ്യക്ഷനായി. കെ.എം.സി.സി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം ബഷീർ, ട്രഷറർ പി.എസ്.എം ഹുസൈൻ , ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, സംസ്കൃതി കലാ സാഹിത്യ വിഭാഗം കൺവീനർ ബിജു പി മംഗലം, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ തുടങ്ങിയവർ ആശംസകൾ നേർന്നു. സലിം നാലകത്ത് മറുപടി പ്രസംഗം നടത്തി. സമീക്ഷ ജനറൽ കൺവീനർ സുബൈർ വെള്ളിയോട് ഭാരവാഹികളെ പരിചയപ്പെടുത്തി. സമീക്ഷയുടെ തീം സോങ് പ്രകാശനം ഹുസൈൻ കടന്നമണ്ണ, എം.ടി നിലമ്പൂർ , ജി.പി ചാലപ്പുറം തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. തുടർന്ന് പാട്ടുകളും വിവിധ കലാ രൂപങ്ങളും കോർത്തിണക്കിയ കലാ വിരുന്നും അരങ്ങേറി.
സമീക്ഷ ആക്ടിങ് കൺവീനർ ഇബ്രാഹിം കല്ലിങ്ങൽ സ്വാഗതവും വൈസ് ചെയർമാൻ വീരാൻ കോയ മനംകണ്ടത് നന്ദിയും പറഞ്ഞു. പ്രോഗ്രാം ഡയറക്ടർ ബഷീർ ചേറ്റുവ , പ്രോഗ്രാം കൺവീനർ റിയാസ് കുറുമ്പയിൽ , സമീക്ഷ വൈസ് ചെയർമാൻമാരായ ജാഫർ ജാതിയേരി , അജ്മൽ ഏറനാട് , ഒ ടി കെ റഹീം , ഖാസിം അരികുളം , കൺവീനർമാരായ റിയാസ് ഒറവങ്കര , മുഹമ്മദ് മൊഗ്രാൽ , ഷംസുദ്ദീൻ വടകര , സുഫൈൽ ആറ്റൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.