സംയുക്ത വ്യാപാര കൗൺസിൽ സജീവമാക്കാൻ സൗദി ആഭ്യന്തരമന്ത്രിയുടെ സന്ദർശനം
text_fieldsദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ സൗദ്, പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുമായി ചർച്ച നടത്തി. ശനിയാഴ്ച രാത്രിയാണ് സൗദി ആഭ്യന്തരമന്ത്രി ഖത്തറിലെത്തിയത്. സംയുക്ത വ്യാപാര കൗണ്‍സിലിെൻറ പ്രവര്‍ത്തനം സജീവമാക്കുന്നതിെൻറ ഭാഗമായാണ് സന്ദർശനം. കഴിഞ്ഞമാസം ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനിടെയായിരുന്നു ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം കൂടുതൽ സജീവമാക്കുന്നതിെൻറ ഭാഗമായി സംയുക്ത ബിസിനസ് കൗണ്‍സിൽ സംബന്ധിച്ച ധാരണയിെലത്തിയത്. ഖത്തര്‍ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ സൗദി ആഭ്യന്തരമന്ത്രി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സന്ദർശിക്കും. സൗദിയുടെയും ഖത്തറിെൻറയും ദേശീയ വിഷന്‍ 2030െൻറ ഭാഗമായാണ് സംയുക്ത ബിസിനസ് കൗണ്‍സില്‍ രൂപവത്കരിച്ചത്. ഖത്തറിലെ പുതിയ സൗദി അംബാസഡര്‍ ഖത്തര്‍ ചേംബര്‍ ഉന്നതപ്രതിനിധികളുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ഉപരോധത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചിരുന്ന ഇരുരാജ്യങ്ങളുടെയും എംബസികൾ ഇതിനകം പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
സൗദി മന്ത്രി എൻ.സി.സി കേന്ദ്രം സന്ദർശിച്ചു
സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ സൗദ് ഖത്തറിെൻറ നാഷനൽ കമാൻഡ് സെൻറർ ആസ്ഥാനം സന്ദർശിച്ചു. ഉന്നതതല സംഘത്തിനൊപ്പമായിരുന്നു സന്ദർശനം. എൻ.സി.സിയുടെ പ്രവർത്തനവും സാങ്കേതിക സംവിധാനങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ലോകകപ്പിനായുള്ള എൻ.സി.സിയുടെ ഒരുക്കങ്ങളും വിലയിരുത്തി. ഖത്തർ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ അസിസ് ബിൻ ഫൈസൽ ആൽഥാനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.