സൗദിയ ഹൈപ്പർമാർക്കറ്റ് തുമാമയിലും
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സൗദിയ ഗ്രൂപ് ഓഫ് കമ്പനീസിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽ തുമാമയിലെ ഉമ്മു അൽ ഷുവൈൽ സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു. ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.കെ മുസ്തഫയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ശൈഖ് അലി അബ്ദുല്ല ആൽഥാനി ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർമാരായ റാഷിദ് മുസ്തഫ, സൽമാൻ മുസ്തഫ, ജാസിം മുസ്തഫ, ഷുഐബ് മുസ്തഫ, മുഹമ്മദ് ജംഷീർ, ഗ്രൂപ് എച്ച്.ആർ മാനേജർ കെ. റഈസ്, ഓപറേഷൻ മാനേജർ ജോബി വള്ളിക്കാടൻ, ജനറൽ മാനേജർ എം.കെ അബ്ദുൽ റഹ്മാൻ, ഫിനാൻസ് മാനേജർമാരായ വിനോദ് ടി.വി, ശ്രീരാജ് കെ.എസ്, പർച്ചേസ് മാനേജർ മനോജ് പി.വി എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനശേഷം വിശിഷ്ടാതിഥികൾ ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. വിശാലമായ പാർക്കിങ് ഏരിയയോടെയാണ് സ്വദേശികളും താമസക്കാരും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് എളുപ്പം എത്തിച്ചേരാനാവുന്ന സൗകര്യത്തിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്.
മികച്ച ഗുണനിലവാരവും അന്താരാഷ്ട്ര ബ്രാൻഡുകളും ആകർഷകമായ നിരക്കിലുമായാണ് സൗദിയ ഗ്രൂപ് തങ്ങളുടെ പുതിയ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി സമർപ്പിച്ചത്. ഗ്രോസറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉൽപന്നങ്ങൾ, ഫ്രഷ് ഫിഷ്, മാംസങ്ങൾ, ബേക്കറി, റോസ്ട്രി, ഗാർഹിക ഉപകരണങ്ങൾ, പെർഫ്യൂം, വസ്ത്രങ്ങൾ, പാദരക്ഷ, ടോയ്സ്, സ്കൂൾ -സ്റ്റേഷനറി, മൊബൈൽ ഫോൺ ഉൾപ്പെടെ വിപുലമായ ശേഖരവും ഒരുക്കിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.