നഴ്സിങ് റിക്രൂട്ട്മെന്റിലെ ചതികൾ; വെബിനാർ ഇന്ന്
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, നഴ്സിങ് റിക്രൂട്ട്മെന്റിലെ ചതികളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ഖത്തറിലെ നഴ്സിങ് കൂട്ടായ്മകളായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് (ഫിൻക്യൂ), യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീക്) എന്നിവയുടെ സഹകരണത്തോടെ ‘സ്പോട്ട് ദ സ്കാം’ എന്ന പേരിൽ ഞായറാഴ്ച ഖത്തർ സമയം വൈകീട്ട് നാല് മുതൽ അഞ്ചു വരെയാണ് വെബിനാർ.
ഖത്തറിലെ നിയമാനുസൃതമായ റിക്രൂട്ട്മെന്റ് പ്രക്രിയകളെക്കുറിച്ചും, വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളുടെ ഇരയായി ചതിയിൽപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, നഴ്സുമാർക്കും ഹെൽത്ത്കെയർ രംഗത്ത് ജോലി അന്വേഷിക്കുന്നവർക്കും അവബോധം വളർത്തുകയാണ് വെബിനാറിലൂടെ ലക്ഷ്യമിടുന്നത്. സൂം ഐ.ഡി: 859 6256 0857, പാസ്കോഡ്: 144004 വഴി വെബിനാറിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.