സ്കോളേഴ്സ് മദ്റസ : ഉന്നത വിജയികളെ അനുമോദിച്ചു
text_fieldsദോഹ: പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ചേർത്തുവെക്കുമ്പോഴാണ് വിദ്യാർഥികൾ യഥാർഥത്തിൽ വിജയിക്കുന്നതെന്ന് കേരള മദ്റസ എജുക്കേഷൻ ബോർഡ് (മജ്‌ലിസ്) ഡയറക്ടർ സുഷീർ ഹസൻ.
വിദ്യാർഥികൾക്ക് ജീവിതത്തിലുടനീളം വെളിച്ചം നൽകുന്ന സംവിധാനമാണ് മദ്റസകൾ എന്നും കുട്ടികൾ അറിവിെൻറ വഴിയിൽ നിരന്തരമായി ഉണ്ടാവാൻ രക്ഷിതാക്കളുടെ ശ്രമം ഉണ്ടാവണമെന്നും അദ്ദഹം കൂട്ടിച്ചേർത്തു. കേരള മദ്റസ എജുക്കേഷൻ ബോർഡ് ഈ വർഷം നടത്തിയ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ സ്കോളേഴ്സ് മദ്റസയിലെ വിദ്യാർഥികൾക്കുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മജ്‌ലിസ് നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ 350 ൽ 349 മാർക്ക് നേടി ആയിശ അമൽ ഒന്നാം സ്ഥാനത്തെത്തി. റിസാൽ ഹനീഫ്, ഹംദാൻ യൂസുഫ്, മുഹമ്മദ് യുസ്ർ, മുഹമ്മദ് അമാൻ എന്നിവർ 347 മാർക്ക് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഓൺലൈനായി നടന്ന പരിപാടിയിൽ മദ്റസയിൽനിന്നും ഈ വർഷം പത്താം ക്ലാസ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികളെയും ആദരിച്ചു.
മദ്റസ പ്രിൻസിപ്പൽ കെ.എൻ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സി.ഐ.സി ഖത്തർ വൈസ് പ്രസിഡൻറ് ഹബീബ് റഹ്മാൻ കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. നന്മകൾ പൂത്തുനിൽക്കുന്ന മരങ്ങളായി നമ്മുടെ കുട്ടികൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. സി.ഐ.സി വിദ്യാഭ്യാസ വിഭാഗം മേധാവി അൻവർ ഹുസൈൻ, മദ്റസ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് കെ. ഹാരിസ്, പി.ടി.എ പ്രസിഡൻറ് ഡോ. പരീത്, വക്ര മദ്റസ പ്രിൻസിപ്പൽ എം.ടി. ആദം, ദോഹ മദ്റസ ആക്ടിങ് പ്രിൻസിപ്പൽ മുഹമ്മദലി ശാന്തപുരം, അൽഖോർ മദ്റസ ആക്ടിങ് പ്രിൻസിപ്പൽ പി. മുഈനുദ്ദീൻ, രക്ഷിതാക്കളുടെ പ്രതിനിധി അബ്ദുറഹ്മാൻ കാവിൽ എന്നിവർ സംസാരിച്ചു.
ഖദീജ ജൗഹർ ആങ്കറിങ് നിർവഹിച്ചു. മാനിഹ് മുജീബ് ഖിറാഅത്ത് നടത്തി.
അസ്മി അബ്ദുൽ ശുക്കൂർ ഗാനം ആലപിച്ചു. വൈസ്പ്രിൻസിപ്പൽ അനീസുദ്ദീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.