Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​കൂൾ പാഠ്യപദ്ധതികൾ...

സ്​കൂൾ പാഠ്യപദ്ധതികൾ മതവിശ്വാസം ഹനിക്കുന്നതാകരുത് –ശൂ​റ കൗ​ൺ​സി​ൽ​

text_fields
bookmark_border
സ്​കൂൾ പാഠ്യപദ്ധതികൾ മതവിശ്വാസം ഹനിക്കുന്നതാകരുത് –ശൂ​റ കൗ​ൺ​സി​ൽ​
cancel
camera_alt

ശൂ​റ കൗ​ൺ​സി​ൽ (ഫ​യ​ൽ ചി​ത്രം)

ദോ​ഹ: രാ​ജ്യ​ത്തെ വി​ദേ​ശ സ്​​കൂ​ളു​ക​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഖ​ത്ത​റിെൻറ മ​ത​വി​ശ്വാ​സാ​ചാ​ര​ങ്ങ​ളു​മാ​യി എ​തി​രു​നി​ൽ​ക്കു​ന്ന​തും ഹ​നി​ക്കു​ന്ന​തു​മാ​ക​രു​തെ​ന്ന്​ ശൂ​റ കൗ​ൺ​സി​ൽ. ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഇ​തിെൻറ ഭാ​ഗ​മാ​യി വി​ദേ​ശ സ്​​കൂ​ളു​ക​ളു​ടെ പാ​ഠ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും​ ശൂ​റ കൗ​ൺ​സി​ൽ നി​ർ​ദേ​ശി​ച്ചു. സ്​​പീ​ക്ക​ർ അ​ഹ്മ​ദ് ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ സെ​യ്​​ദ് ആ​ൽ മ​ഹ്മൂ​ദിെൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ശൂ​റ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന​മ്മു​ടെ മ​ത വി​ശ്വാ​സ​ങ്ങ​ളു​മാ​യി വി​ദേ​ശ സ്​​കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പാ​ഠ്യ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ ഒ​രി​ക്ക​ലും ക​ല​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. അ​തി​നാ​യി പ്ര​ത്യേ​കം നി​രീ​ക്ഷ​ണം വേ​ണം. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ചേ​ർ​ന്ന ശൂ​റ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ സ​ദാ​ചാ​ര, ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ച​ർ​ച്ച ന​ട​ത്തി.

സ​മൂ​ഹ​ത്തി​ലെ സ​ദാ​ചാ​ര-​ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​ത് ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് ശൂ​റ കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ്ര​ശ്നം ശൂ​റ കൗ​ൺ​സി​ലി​ന് കീ​ഴി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​റ​ൽ വ​കു​പ്പി​ലേ​ക്ക് കൈ​മാ​റാ​ൻ ശൂ​റ കൗ​ൺ​സി​ൽ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ശൂ​റ കൗ​ൺ​സി​ൽ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച​തും അ​വ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലേ​ക്ക് കൈ​മാ​റാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തും.

മ​ത-​ധാ​ർ​മി​ക മേ​ഖ​ല, കു​ടും​ബ സാ​മൂ​ഹി​ക മേ​ഖ​ല, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല, സാം​സ്​​കാ​രി​ക സാ​മൂ​ഹി​ക മേ​ഖ​ല എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഇ​വ​യെ തി​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തിെൻറ​യും പൗ​ര​ന്മാ​രു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​ലും സ​ദാ​ചാ​ര മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലും മ​ത-​ധാ​ർ​മി​ക മേ​ഖ​ല​ക്ക് വ​ലി​യ പ​ങ്കു​ണ്ട്.

സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും കെ​ട്ടു​റ​പ്പു​ള്ള സ​മൂ​ഹ​ത്തിെൻറ സം​സ്​​ഥാ​പ​ന​ത്തി​നും കു​ടും​ബം, സാ​മൂ​ഹി​ക അ​ച്ചു​ത​ണ്ടി​ലൂ​ന്നി​ക്കൊ​ണ്ട് ദേ​ശീ​യ പ​ദ്ധ​തി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് ശൂ​റ കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി.

സാ​മൂ​ഹി​ക, കു​ടും​ബ അ​ന്ത​രീ​ക്ഷ​ത്തെ ത​ക​ർ​ക്കു​ക​യും പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്യു​ന്ന ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ദാ നി​രീ​ക്ഷ​ണം അ​നി​വാ​ര്യ​മാ​ണ്. മാ​താ​ക്ക​ൾ​ക്ക് കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സ​മ​യ​വും അ​നു​വ​ദി​ക്ക​ണം. അ​വ​രു​ടെ ജോ​ലി സ​മ​യം കു​റ​ക്ക​ണം. സാ​മൂ​ഹി​ക​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ കു​ടും​ബ​ത്തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​ത് സ​ഹാ​യി​ക്കു​മെ​ന്നും ശൂ​റ കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി. അ​തേ​സ​മ​യം, യു​വാ​ക്ക​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​യി േപ്രാ​ത്സാ​ഹി​പ്പി​ച്ച കൗ​ൺ​സി​ൽ, യു​വ​തി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും ഇ​തു​മൂ​ലം ഉ​യ​ർ​ന്ന സ്​​ത്രീ​ധ​ന​മെ​ന്ന പ്ര​യാ​സ​ത്തെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​ത്തി​നു​ള്ളി​ലെ സൗ​ഹൃ​ദ​വും പ​ര​സ്​​പ​ര യോ​ജി​പ്പും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി, വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ശൂ​റ കൗ​ൺ​സി​ൽ നി​ർ​ദേ​ശി​ച്ചു. കു​ടും​ബ​ങ്ങ​ളി​ലെ പ്രാ​യ​മാ​യ​വ​രു​ടെ പ​രി​ര​ക്ഷ​യും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

സ​മൂ​ഹ​ത്തി​ൽ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് പ്രാ​പ്ത​മാ​ക്കും വി​ധ​ത്തി​ലു​ള്ള നി​ർ​ബ​ന്ധി​ത പൊ​തു​വി​ദ്യാ​ഭ്യാ​സ രീ​തി വി​ക​സി​പ്പി​ക്കാ​ൻ ശൂ​റ കൗ​ൺ​സി​ൽ ശി​പാ​ർ​ശ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shura Council
News Summary - School curricula should not be detrimental to religion - in the Shura Council
Next Story