മർദനത്തിനിരയായ സ്കൂൾ ഡയറക്ടറെ പ്രധാനമന്ത്രി സന്ദർശിച്ചു
text_fieldsദോഹ: വിദ്യാർഥിയുടെയും കുടുംബാംഗത്തിെൻറയും മർദ്ദനത്തിനിരയായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമർ ബിൻ അൽ ഖത്താബ് സ്കൂൾ ഡയറക്ടറെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സ്കൂളിലെ വിദ്യാർഥിയുടെയും കുടുംബാംഗത്തിെൻറയും മർദ്ദനത്തിനിരയായി സ്കൂൾ ഡയറക്ടർ ഹസൻ അജ്റാൻ അൽ ബൂഐനൈൻ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് അൽ ഹമ്മാദിയാണ് പ്രധാനമന്ത്രിയുടെ സന്ദർശന വാർത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന പരിഗണനക്ക് പ്രധാനമന്ത്രിക്കും ഭരണകർത്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഡോ. അൽ ഹമ്മാദി ട്വീറ്റ് ചെയ്തു.
സ്കൂൾ ഡയറക്ടർക്കും മറ്റ് ജീവനക്കാർക്കുമെതിരെ കഴിഞ്ഞ ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ വിദ്യാഭ്യാസ മന്ത്രാലയവും മറ്റു സ്ഥാപനങ്ങളും അപലപിച്ചിരുന്നു. സംഭവത്തിൽ വിദ്യാർഥിയെയും കുടുംബാംഗത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷക്കിടയിൽ വിദ്യാർഥിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സ്വീകരിച്ച നടപടിയാണ് ആക്രമണ കാരണമെന്ന് മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. വിദ്യാർഥിക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.