അധ്യായന വർഷാരംഭം; കടകളിൽ തിരക്കേറുന്നു
text_fieldsദോഹ: 2019-2020 അധ്യായന വർഷം തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കെ രാജ്യ ത്തെ വാണിജ്യ കോംപ്ലക്സുകളിലും സൂപ്പർ മാർക്കറ്റുകളിലും പ ഠനോപകരണങ്ങളുടെ വിൽപനയിൽ വർധനവ്. അധ്യയന വ ർഷാരംഭം മുന്നിൽ കണ്ട് ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിങ് മാളുകളും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി മികച്ച ഓഫറുകളുമായി രംഗത്തുണ്ട്. ഒരാഴ്ച മുമ്പുതന്നെ കടകളിൽ തിരക്കേറിയതായും എന്നാൽ രണ്ടു ദിവസങ്ങളിലായി വൻ തിരക്കാണെന്നും സ്കൂൾ തുറക്കുന്നതിന് മുമ്പായി രക്ഷിതാക്കളും വിദ്യാർഥികളുമടക്കം വിവിധ പഠനോപകരണങ്ങൾ വാങ്ങുന്നതിനായി മാർക്കറ്റിലെത്തുകയാണെന്നും ഹൈപ്പർമാർക്കറ്റിലെ സെയിൽസ്മാൻ പറയുന്നു. എല്ലാ വർഷത്തെയും പോലെ ന്യായവിലയിൽ ഏറ്റവും പുതിയ ഉൽപന്നങ്ങളാണ് വിപണിയിലിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ ഹൈപ്പർ മാർക്കറ്റുകൾ ഇതുവരെ മികച്ച ഓഫറുകളും പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്ക് മികച്ച ഓഫറുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഠനോപകരണങ്ങൾക്ക് വലിയ വിലയാണ് ഇപ്പോഴുള്ളതെന്നും കെ.ജി േഗ്രഡിലുള്ള കുട്ടികൾക്ക് ഒരാൾക്ക് മാത്രം 200 റിയാലിൽ കൂടുതലായെന്നും ഒരു രക്ഷിതാവ് ദി പെനിൻസുല പത്രത്തോട് വ്യക്തമാക്കി.
അതേസമയം, ആറാമത് ബാക് ടു സ്കൂൾ കാമ്പയിന് കഴിഞ്ഞദിവസം തുടക്കമായി. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ ഖത്തറിെൻറ നിർമാണം എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ കാമ്പയിൻ നടക്കുന്നത്. വിദ്യാർഥികളെ പുതിയ അധ്യായന വർഷത്തേക്ക് സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.