ഒരുങ്ങാം, വീണ്ടും പള്ളിക്കൂടത്തിലെത്താൻ
text_fieldsദോഹ: കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതോടെ രാജ്യത്തെ വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നു. പ്രതിരോധ നടപടികളുെട ഭാഗമായി അടച്ച ഇന്ത്യൻ സ്കൂളുകൾ നീണ്ട ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. സെപ്റ്റംബർ ഒന്നു മുതലാണ് 2020–21 അധ്യയന വർഷത്തിനായി സ്കൂളുകൾ തുറന്നു പ്രവർത്തനമാരംഭിക്കുന്നത്. സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുമ്പോൾ 30 ശതമാനം വിദ്യാർഥികൾ മാത്രമേ ആദ്യ ഘട്ടത്തിൽ ഹാജരാകാൻ പാടുള്ളൂ. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉണർത്തുന്നു.കോവിഡ്–19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടമായാണ് സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുക. സെപ്റ്റംബർ ഒന്നുമുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ ഒരു ക്ലാസിൽ മൂന്നിലൊന്ന് കുട്ടികൾ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളൂവെന്ന് മന്ത്രാലയം നേരത്തേ തന്നെ കർശന നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ ആറു മുതൽ 17 വരെയാണ് രണ്ടാം ഘട്ടം. ഇതിൽ പരമാവധി 50 ശതമാനം കുട്ടികളേ ക്ലാസിൽ ഹാജരാകേണ്ടതുള്ളൂ.
ആദ്യ ആഴ്ചയിൽ ക്ലാസുകളിൽ ഹാജരാകുന്ന 50 കുട്ടികൾ രണ്ടാമത്തെ ആഴ്ചയിൽ ഒാൺലൈൻ പഠനത്തിലേക്ക് മടങ്ങും. അതേസമയം, ആദ്യ ആഴ്ചയിൽ ഒാൺലൈൻ പഠനത്തിലുണ്ടായിരുന്ന ബാക്കി വിദ്യാർഥികൾ രണ്ടാമത്തെ ആഴ്ചയിൽ ക്ലാസുകളിലെത്തും. സെപ്റ്റംബർ 20ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലായിരിക്കും മുഴുവൻ വിദ്യാർഥികളും ക്ലാസുകളിലെത്തുക. എല്ലാ ഘട്ടങ്ങളിലും കോവിഡ്–19 പ്രതിരോധ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. രാവിലെ 7.15ന് ആരംഭിക്കുന്ന ക്ലാസുകൾ 12.30ന് അവസാനിക്കും. ഇതിനിടയിൽ 25 മിനിറ്റ് വിദ്യാർഥികൾക്ക് ഒഴിവുസമയം അനുവദിക്കും. ക്ലാസുകളുടെ പീരിയഡുകൾ സംബന്ധിച്ച് പിന്നീട് അറിയിക്കും. ക്ലാസുകളിലെ കുട്ടികളുടെ എണ്ണം കുറക്കുന്നതിനായുള്ള മൂന്ന് വ്യത്യസ്ത സമയങ്ങളിലായുള്ള ഒഴിവ് സമയംകൂടി പരിഗണിച്ചായിരിക്കും ഇത്.
ക്ലാസുകളിൽ വിദ്യാർഥികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി ഇരിപ്പിടങ്ങളുടെ സ്ഥാനങ്ങൾ പുനഃക്രമീകരിക്കും. സ്കൂളുകളിലെ തിയറ്ററുകളിലും ജിംനേഷ്യങ്ങളിലും കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾക്കിടയിൽ കൂടുതൽ വിടവുണ്ടാക്കും. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സ്വകാര്യ, സർക്കാർ സ്കൂളുകൾക്ക് എജുക്കേഷനൽ അഫയേഴ്സ് സെക്ടറും ൈപ്രവറ്റ് എജുക്കേഷൻ സെക്ടറും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും ആദ്യ ഘട്ടത്തിലെ അറ്റൻഡൻസ് സംബന്ധിച്ചും രക്ഷിതാക്കളുമായി ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.