സ്കൂൾ 29ന് തുറക്കും; ക്ലാസുകൾ ഓൺ-ഓഫ് ലൈനിൽ
text_fieldsദോഹ: അവധിക്കാലം കഴിഞ്ഞ് സർക്കാർ, സ്വകാര്യ സ്കൂളുകളിലെ 2021-22 അധ്യയന വർഷം ആഗസ്റ്റ് 29 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 50 ശതമാനം ഹാജർ അനുവദിച്ച് ഓൺലൈൻ, ഓഫ്ലൈൻ ആയിട്ടാവും പുതിയ അക്കാദമിക് വർഷം ആരംഭിക്കുക. മുൻ വർഷത്തെ പോലെ, ഒരു ബാച്ച് സ്കൂളിലെത്തി ഓഫ് ലൈൻ ക്ലാസിൽ ഹാജരാവുേമ്പാൾ, രണ്ടാമത്തെ ബാച്ച് വീട്ടിലിരുന്ന് ഓൺലൈൻ ആയി പഠിക്കുന്ന 'െബ്ലൻഡിഡ് ലേണിങ് സിസ്റ്റം' തന്നെയാവും ഇൗ വർഷവും തുടരുകയെന്ന് വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ അക്കാദമിക് വർഷം മുതൽ നടപ്പാക്കിയ പരിഷ്കാരം തുടരാനാണ് തീരുമാനം. സ്കൂൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും മുൻകരുതലുകളും മന്ത്രാലയം പുറത്തിറക്കി. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും കിൻറർഗാർട്ടനുകളിലും 50 ശതമാനം ശേഷിയിൽ ആഗസ്റ്റ് 29നുതന്നെ ക്ലാസുകൾ ആരംഭിക്കും. കുറഞ്ഞ വിദ്യാര്‍ഥികള്‍ മാത്രമുള്ള സ്കൂളുകളില്‍ 100 ശതമാനം ഹാജര്‍ അനുവദനീയമാണ്. എന്നാല്‍, ഒരു ക്ലാസില്‍ പരമാവധി 15 വിദ്യാര്‍ഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
ഖത്തറിലെ വിദ്യാലയങ്ങളില്‍ 94 ശതമാനത്തില്‍ കൂടുതല്‍ അധ്യാപകരും ജീവനക്കാരും വാക്സിനേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. പൂര്‍ണമായും വാക്സിനെടുക്കാത്തര് എല്ലാ ആഴ്ചയിലും റാപിഡ് ആൻറിജൻ ടെസ്റ്റിന് വിധേയരാവണം. വാക്സിൻ എടുത്തവർക്കും കോവിഡ് വന്ന് ഭേദമായവർക്കും ഈ ടെസ്റ്റ് ആവശ്യമില്ല.
വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിനിധികളെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 'കോവിഡിനിടയിലും നിങ്ങൾ നടത്തിയ സേവനങ്ങൾ സ്തുത്യർഹമാണ്. വിദ്യാഭ്യാസ സംവിധാനം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോവാൻ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. രാജ്യത്തിെൻറ ഭാവി തലമുറ നിങ്ങളുടെ കൈകളിലാണ്. അവർ നേടുന്ന വിജയങ്ങളും നേട്ടങ്ങളും നിങ്ങളുടെ സംഭാവനയാണ്.
അധ്യാപകവൃത്തിയിലേക്ക് പുതുതായി പ്രവേശിക്കുന്നവരെയും സ്വാഗതം ചെയ്യുന്നു' -മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് അൽ ഹമ്മാദി പറഞ്ഞു.
മാർഗനിർദേശങ്ങൾ
•ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ സ്കൂളിലും സ്കൂൾ പരിസരങ്ങളിലും നിർബന്ധമായും മാസ്ക് അണിയണം.
•ഒരു ക്ലാസിൽ പരമാവധി 15 വിദ്യാർഥികൾക്കു മാത്രമായിരിക്കും പ്രവേശനം. കുട്ടികൾ തമ്മിൽ ഒന്നര മീറ്റർ അകലം നിർബന്ധമായും പാലിക്കണം.
•സ്കൂള്‍ ബസുകളില്‍ പരമാവധി 50 ശതമാനം പേര് മാത്രം.
•കോവിഡ് മുൻകരുതൽ എന്നനിലയിൽ സുരക്ഷ ബബ്ൾ സംവിധാനം എല്ലാവരും പാലിക്കണം. കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്ന വിധത്തില്‍ പ്രവേശനവും പുറത്തുപോകലും ക്രമീകരിക്കണം.
•സ്കൂളില്‍ വരാന്പറ്റാത്ത രീതിയിൽ ശാരീരിക അസ്വാസ്ഥ്യങ്ങളോ രോഗങ്ങളോ ഉള്ള കുട്ടികൾക്ക് ഹാജർ നിബന്ധനയിൽ ഇളവ് നല്‍കും. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം. ഹാജര്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
•ഇടവേളയില്‍ ക്ലാസ്മുറി വിട്ട് പുറത്തുപോകാന്‍ പാടില്ല. ഭക്ഷണം ക്ലാസ്മുറിക്കകത്ത് തന്നെ കഴിക്കണം.
•രാവിലത്തെ അസംബ്ലികള്‍, പഠനയാത്ര, ക്യാമ്പുകള്‍, ആഘോഷങ്ങള്‍ പോലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇവ ഓണ്‍ലൈനായി നടത്താം
•വാര്‍ഷിക, സെമസ്റ്റര്‍ പരീക്ഷകളില്‍ സ്കൂളില്‍ നേരിട്ടുതന്നെ പങ്കെടുക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.