Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യന്‍ സ്‌കൂളുകളിൽ...

ഇന്ത്യന്‍ സ്‌കൂളുകളിൽ മറ്റ്​ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക്​ പ്രവേശ നിയന്ത്രണം വന്നേക്കും

text_fields
bookmark_border

ദോഹ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളിൽ പലർക്കും സീറ്റുകൾ ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റ്​ രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്ക്​ പ്രവേശം നിയന്ത്രിക്കാൻ അനുമതി. വിദ്യാഭ്യാസ മന്ത്രാലയമാണ്​ ഇൗ അനുമതി നൽകിയിരിക്കുന്നത്​. അടുത്ത അദ്ധ്യയന വർഷം മുതൽ ഇക്കാര്യം നടപ്പിൽ വരുത്താനാണ്​ മന്ത്രാലയം വാക്കാൽ അറിയിപ്പ്​ നൽകിയിരിക്കുന്നതായാണ്​ ലഭിക്കുന്ന വിവരം. ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യപരിഗണന നൽകണമെന്നാണ്​ നിർദേശം.

 എന്നാൽ ഇൗ നിർദേശം ഇപ്പോൾ ഇന്ത്യൻ സ്​കൂളുകളിൽ പഠിക്കുന്ന മറ്റ്​ രാജ്യങ്ങളിലെ കുട്ടികളെ ബാധിക്കില്ല. ഇപ്പോൾ നിരവധി രാജ്യങ്ങളിലെ കുട്ടികൾ ഇന്ത്യൻ സ്​കൂളുകളിൽ പഠിക്കുന്നുണ്ട്​. 
എന്നാൽ ഇന്ത്യൻ കമ്മ്യൂണിറ്റികളിലെ കുട്ടികൾക്ക്​ ആവ​ശ്യമായ സീറ്റുകൾ ഇല്ലാത്തത്​ മൂലം നിരവധി കുട്ടികൾക്ക്​ പ്രവേശം ലഭിക്കാത്ത സാഹചര്യമുണ്ട്​. ഇക്കാരണത്താൽ മക്കളെയും കുടുംബങ്ങളെയും  നാട്ടി​േലക്ക്​ അയച്ച നിരവധി പ്രവാസികളുണ്ട്​. അതേസമയം ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശന നിരോധം ഏര്‍പ്പെടുത്തില്ലെന്നും ഇന്ത്യൻ കുട്ടികൾക്ക്​ മുഖ്യപരിഗണന നൽകുകയായിരിക്കും ചെയ്യുക എന്നും അറിയുന്നു. ഒൗദ്യോഗിക സർക്കുലർ വന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുകയുള്ളു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school
News Summary - school
Next Story