റിപ്പബ്ലിക് ദിനാഘോഷവുമായി സ്കൂളുകൾ
text_fieldsപേൾ സ്കൂൾ
ദോഹ: പേൾ മോഡേൺ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഡയറക്ടർ സി.എം. നിസാർ ദേശീയപതാക ഉയർത്തി. ഡയറക്ടർമാരായ അഷ്റഫ് മഠത്തിൽ, പ്രണവ് പ്രദീപ്, അബ്ദുല്ല അബ്ദുൽഗഫൂർ, ജെഫ് എന്നിവർക്കൊപ്പം സ്കൂൾ അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ
ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളില്‍ റിപ്പബ്ലിക്ദിനം വിപുലമായി ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയായിരുന്നു പരിപാടികള്‍.
'ഏകഭാരത്, ശ്രേഷ്ഠഭാരത്' എന്ന ശീർഷ്കത്തില്‍ ഹിമാചല്‍പ്രദേശ്, കേരളം സംസ്ഥാനങ്ങളുടെ സാംസ്കാരികപൈതൃകത്തെ പ്രതിനിധാനം ചെയ്ത് ശാസ്ത്രീയനൃത്തം, നാടോടിനൃത്തം, പ്രഭാഷണം, ദേശഭക്തിഗാനം തുടങ്ങിയവ കോർത്തിണക്കി വിദ്യാർഥികള്‍ ഒരുക്കിയ പരിപാടികള്‍ വർണാഭമായി. 'ഇന്ത്യയുടെ 100 വർഷങ്ങള്‍-എന്‍റെ കാഴപ്പാടില്‍' വിഷയത്തിൽ വിദ്യാർഥികള്‍ തയാറാക്കിയ ഛായാചിത്രങ്ങളുടെ പ്രദർശനവും നടന്നു.
സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് അൻവര്‍ ഹുസൈൻ ദേശീയപതാക ഉയർത്തി. പ്രിൻസിപ്പല്‍ ഡോ. സുഭാഷ് നായര്‍ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ഐഡിയൽ ഇന്ത്യൻ സ്കൂൾ
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ദേശഭക്തിയുമായി ഐഡിയൽ ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്ത് അലി ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഡോ. ശൈഖ് ഇഹ്തഷുമുദ്ദീൻ ഖുർആൻ പാരായണം ചെയ്തു. അൻവർസാദത്ത് ആതിഥേയത്വം വഹിച്ചു.
അധ്യാപകരുടെ നേതൃത്വത്തിൽ ദേശീയഗാനം ആലപിച്ചുകൊണ്ട് ചടങ്ങുകൾ അവസാനിപ്പിച്ചു.
വിവിധ വിഭാഗം മേധാവികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.