ഖത്തറിൽ സ്കൂളുകൾ നൂറ് ശതമാനം ശേഷിയിേലക്ക്
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ അവസാന ഘട്ട ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെ ഖത്തറിലെ സ്കൂളുകളും സാധാരണ ഗതിയിലേക്ക്. ഞായറാഴ്ച മുതൽ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളുകളിലെത്തി പഠനം തുടരാമെന്ന് വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർഗർട്ടൻ, സ്കൂൾ, ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ 100ശതമാനം ഹാജരോടെ പ്രവർത്തിക്കും. കോവിഡ് ഇളവുകൾ പ്രാബല്ല്യത്തിൽ വരുന്ന ഒക്ടോബർ മൂന്ന് ഞായറാഴ്ച മുതലായിരിക്കും മാറ്റങ്ങൾ നടപ്പിലാവുക.
വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച പരമാവധി ശേഷിയിൽ തന്നെ വിദ്യാർഥികൾക്ക് പ്രവേശനം നൽകാം. അതേസമയം, ക്ലാസുകളിലും പുറത്തും കുട്ടികൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കണം. കുട്ടികൾ പരസ്പരം ഇടകലരുന്നില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണം.
സ്റ്റാഫ് റൂമുകളിലും ഓഫീസുകളിലും അധ്യാപകരും ജീവനക്കാരും സാമൂഹിക അകലം പാലിക്കണം. കുട്ടികളും ജീവനക്കാരും മാസ്ക് അണിയുക, കൈകൾ സാനിറ്റൈസ് ചെയ്യുക, സ്കൂളും പരിസരവും അണുനശീകരണം നടത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
സ്കൂൾ ബസുകളിൽ ആകെ ശേഷിയുടെ 75ശതമാനം മാത്രമേ പ്രവേശനം അനുവദിക്കൂ. 12ന് മുകളിൽ പ്രായമുള്ളവരിൽ വാക്സിൻ സ്വീകരിക്കാത്തർ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.