സ്കൂളുകൾ തുറന്നു; തയാറെടുത്ത് അധ്യാപകർ
text_fieldsദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി പരിശീലന ക്യാമ്പ് നടത്തി.
രണ്ടു ദിവസങ്ങളിലായി നടന്ന വെബിനാറിൽ അധ്യാപനം-പഠന രീതികൾ, ഭാവി ക്ലാസ് റൂം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പരിശീലന ക്ലാസുകൾ നയിച്ചു. വിദ്യാഭ്യാസ വിദഗ്ധനും ന്യൂഡൽഹി പ്രൂഡൻസ് ഗ്രൂപ് ഓഫ് സ്കൂൾ ഡയറക്ടർ പ്രിൻസിപ്പൽ ഡോ. സി.ബി. മിശ്ര, ഡി.എൽ.എഫ് ഫൗണ്ടേഷൻ സ്കൂൾ ചെയർപേഴ്സൻ ഡോ. അമീറ്റ മുല്ല വത്തൽ എന്നിവർ സംസാരിച്ചു.
10, 12 ക്ലാസുകളിലെ സി.ബി.എസ്.ഇയുടെ പുതിയ പരീക്ഷാ സംവിധാനത്തെ കുറിച്ച് ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്തലി വിശദീകരിച്ചു. അൻവർ സാദത്ത് സ്വാഗതവും സാജിദ് ഷമീം നന്ദിയും പറഞ്ഞു. അസി. ഹെഡ്മിസ്ട്രസ് ഖദീജ ടി.സി പരിപാടി നിയന്ത്രിച്ചു.
ശാന്തിനികേതൻ സ്കൂൾ
ദോഹ: പുതിയ അധ്യായനവർഷത്തിന് മുന്നോടിയായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ അധ്യാപകർക്കായി പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. 'പഠിതാക്കൾക്കായി കരുതൽ' എന്ന പ്രമേയത്തിലായിരുന്നു രണ്ടുദിവസത്തെ പരിശീലന ക്യാമ്പ് നടത്തിയത്.
വിദ്യാർഥികളുടെ പഠന രീതികൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിലായി നടന്ന ക്യാമ്പുകളിൽ വൈസ് പ്രിൻസിപ്പൽ ഡുഡ്ലി കോണോർ, സെയ്ദ് മിറാജ്, ബുഷറ പി.കെ, മാത്യൂ, മെഹ്ജബിൻ, ബിൽകീസ് നിസാർ, ജുവൈരിയ, നാസിയ സലീം, നാസിയ തഹ്സിൻ, മെഹക് ലതീഫ് എന്നിവർ ക്ലാസുകൾ നയിച്ചു. രണ്ടു ദിവസത്തെ സജീവ ക്യാമ്പിൽ ആവേശത്തോടെ പങ്കെടുത്ത അധ്യാപകരെയും ക്ലാസ് നയിച്ചവരെയും പ്രിൻസിപ്പൽ ഡോ. സുഭാഷ് നായർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.