സ്കൂളുകൾ തുറക്കും, ആദ്യം 30% ശേഷിയിൽ, പിന്നെ 50%
text_fieldsദോഹ: കോവിഡ് സാഹചര്യം മോശമായതിനാൽ അടച്ചിട്ട സ്കൂളുകൾ മേയ് 28 മുതൽ പുനരാരംഭിക്കും. നിലവിൽ ഓൺൈലനായി മാത്രമാണ് ക്ലാസുകൾ നടക്കുന്നത്. എന്നാൽ രോഗികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മേയ് 28 മുതൽ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായാണ് സ്കൂളുകളും തുറക്കുന്നത്. നേരിട്ടുള്ള ക്ലാസ് റൂം പഠനം, ഓൺലൈൻ പഠനം എന്നിവ സമന്വയിപ്പിച്ചുള്ള െബ്ലൻഡഡ് അധ്യയന രീതിയായിരിക്കും സ്കൂളുകളിൽ തുടരുക. ആകെ ശേഷിയുടെ 30 ശതമാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
രണ്ടാംഘട്ട നിയന്ത്രണം നീക്കൽ ജൂലൈ ഒമ്പതുമുതലാണ് തുടങ്ങുക. ഈ ഘട്ടത്തിൽ സ്കൂളുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. അധ്യാപകർക്കും ജീവനക്കാർക്കും നേരത്തേ തന്നെ വാക്സിൻ നിർബന്ധമാക്കിയതാണ്. നഴ്സറികൾ, ചൈൽഡ്കെയർ കേന്ദ്രങ്ങൾ എന്നിവക്കും മേയ് 28 മുതൽ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എന്നാൽ എല്ലാ ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാകണം. രണ്ടംഘട്ടത്തിൽ ഇവക്ക് 30 ശതമാനം ശേഷിയിലും മൂന്നാംഘട്ടത്തിൽ 50 ശതമാനം ശേഷിയിലും പ്രവർത്തിക്കാം.
ഭിന്നശേഷിക്കാരായവർക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1:5 അനുപാതത്തിൽ ആണ് ക്ലാസുകൾ വേണ്ടത്. അധ്യാപകരടക്കമുള്ള എല്ലാ ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാകണം.ട്യൂഷൻ സെൻററുകൾ, കമ്പ്യൂട്ടർ പരിശീലനകേന്ദ്രങ്ങൾ തുടങ്ങിയവക്ക് ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. മൂന്നാംഘട്ടത്തിൽ 50 ശതമാനം ശേഷിയിലും പ്രവർത്തിക്കാം. എന്നാൽ എല്ലാ പരിശീലകരും ജീവനക്കാരും വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.