എച്ച്.എം.സിയുമായി സഹകരിച്ച് സയൻറിഫിക് ക്ലബിെൻറ അണുനശീകരണ യൂനിറ്റ്
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഖത്തർ സയൻറിഫിക് ക്ലബ് (ക്യു.എസ്.സി) മൊബൈൽ അണുനശീകരണ യൂനിറ്റ് സ്ഥാപിക്കുന്നു. മൂന്നാം തലമുറ അൾട്രാ വയലറ്റ് തരംഗങ്ങളായിരിക്കും യൂനിറ്റിൽ ഉപയോഗിക്കുക.
കോവിഡ് പരത്തുന്ന രോഗാണുക്കളുൾപ്പെടെ വൈറസുകൾ, ബാക്ടീരിയകൾ തുടങ്ങിയവയെ നിശ്ശേഷം നശിപ്പിക്കാൻ സാധിക്കുന്ന അണുനശീകരണ യൂനിറ്റ് ശാസ്ത്രീയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാപിക്കുന്നത്. ഹ്രസ്വദൂര തരംഗങ്ങൾ (25 എൻ.എം) ഉൽപാദിപ്പിക്കുന്നതിലൂടെ വൈറസിെൻറ ഡി.എൻ.എയെ വരെ നശിപ്പിക്കാൻ സാധിക്കുന്ന യൂനിറ്റിന് 300 വാട്സ് വൈദ്യുതിയും 360 ഡിഗ്രി സർക്കുലർ കവറേജുമുണ്ടാകും.
അടച്ചിട്ട റൂമുകളും ആശുപത്രിയുടെയും സ്കൂളുകളുടെയും ഇടനാഴികളുൾപ്പെടെയുള്ള ഭാഗങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, അടച്ചിട്ട പൊതുയിടങ്ങൾ തുടങ്ങിയവയും യൂനിറ്റ് വഴി പൂർണമായും അനുനശീകരണത്തിന് വിധേയമാക്കാൻ സാധിക്കും. 95 ശതമാനമാണ് അണുനശീകരണ യൂനിറ്റിെൻറ ക്ഷമത. റിമോട്ട് വഴി നിയന്ത്രിക്കുന്ന റോബോട്ടാണ് അണുനശീകരണത്തിന് ഉപയോഗിക്കപ്പെടുക.
റിമോട്ട് കൺേട്രാൾ വഴി നിയന്ത്രിക്കപ്പെടുന്ന റോബോട്ടിന് എല്ലാ ഭാഗത്തേക്കും സ്വതന്ത്രമായി സഞ്ചരിക്കാനും അണുനശീകരണം നടത്താനും സാധിക്കുമെന്ന് ഖത്തർ സയൻറിഫിക് ക്ലബ് വ്യക്തമാക്കി.
ഹമദ് മെഡിക്കൽ കോർപറേഷെൻറയും ക്യു.എസ്.സിയുടെയും ശ്രമങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനും ഗുണമേന്മ വർധിപ്പിക്കുന്നതിനുമായി ഹെൽത്ത് ഫെസിലിറ്റീസ് ഡെവലപ്മെൻറ് മേധാവി ഹമദ് അൽ ഖലീഫയും എച്ച്.എം.സി ഇൻെഫക്ഷൻ കൺേട്രാൾ വിഭാഗം തലവൻ ഡോ. നാസർ അൽ അൻസാരിയും ഉൾപ്പെടുന്ന സംയുക്ത സമിതി ഇരുവിഭാഗവും രൂപവത്കരിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി ക്യു.എസ്.സി വലിയ പ്രവർത്തനങ്ങളും പിന്തുണയുമാണ് നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.