കടലിനെ അറിയാൻ ഒരു കടൽയാത്ര
text_fieldsദോഹ: കടലിലൂടെ ഒന്ന് ചുറ്റിക്കറങ്ങി കടലും കടൽ ജീവിതവുമെല്ലാം അറിയാനുള്ള അവസരം ലഭിച്ചാൽ എങ്ങനെയിരിക്കും... ഖത്തർ സാംസ്കാരിക മന്ത്രാലയമാണ് രാജ്യത്തെ എട്ടു മുതൽ 14 വരെ വയസ്സുള്ള സ്കൂൾ വിദ്യാർഥികൾക്കായി ‘നൊമാസ് ദൗ’ എന്ന പേരിൽ ഒരു കടൽ യാത്ര സംഘടിപ്പിക്കുന്നത്. നവംബർ 16 ശനിയാഴ്ചയാണ് മരത്തിൽ തീർത്ത സാൻബക് ബോട്ടിൽ കടൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്നത്.
ഖത്തറിന്റെ സമ്പന്നമായ കടൽ പൈതൃകവും മത്സ്യബന്ധനവും മുത്തുവാരലും ഉൾപ്പെടെ മുൻഗാമികളുടെ ജീവിതം പരിചയപ്പെടാനുള്ള അവസരമായാണ് ‘നൊമാസ് ദൗ’ എന്ന പേരിൽ കടൽ യാത്ര നടത്തുന്നത്. രാവിലെ ഒമ്പത് മുതൽ അഞ്ചു മണിവരെ നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികൾക്ക് കടൽ യാത്രക്കു പുറമെ വിവിധ ശിൽപശാലകളും ഒരുക്കുന്നുണ്ട്.
ഖത്തറിന്റെ കടൽ പരിസ്ഥിതി, പരമ്പരാഗത സമുദ്ര നാവിഗേഷൻ, കടലിലെ സുരക്ഷ സംബന്ധിച്ച് പരിശീനം, പ്രഥമ ശുശ്രൂഷകൾ, മത്സ്യബന്ധന രീതികൾ, ഡൈവിങ്, ജലവിനോദങ്ങൾ ഉൾപ്പെടെ അംഗങ്ങൾക്ക് പരിശീലനം നൽകുമെന്ന് നൊമാസ് സെന്റർ ഡയറക്ടർ ഗാനിം അബ്ദുൽ റഹ്മാൻ അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.