മതേതരത്വമാണ് ഇന്ത്യയുടെ മതം -സഹചാരി ഖത്തർ
text_fieldsദോഹ: 78ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന പ്രമേയത്തിൽ സഹചാരി ഖത്തർ നാഷനൽ കമ്മിറ്റി രാഷ്ട്ര രക്ഷാസംഗമം സംഘടിപ്പിച്ചു. മുഴുവൻ മതങ്ങളേയും പരിഗണിക്കുകയും വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യയെന്ന് സംഗമം വ്യക്തമാക്കി.
മതാധിഷ്ഠിത രാജ്യമായി ഇന്ത്യയെ പരിവർത്തിക്കാനുള്ള ശ്രമങ്ങളെ പൗരന്മാർ ജാഗ്രതയോടെ പ്രതിരോധിക്കണം. പ്രതീക്ഷയുള്ള ഭാവിക്കായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഹിലാലിലെ ആരോമ ദർബാർ ഹാളിൽ നടന്ന സംഗമത്തിൽ റഷീദ് റഹ്മാനി കൈപ്രം വിഷയാവതരണം നടത്തി. സഹചാരി പ്രസിഡന്റ് അജ്മൽ റഹ്മാനി അധ്യക്ഷത വഹിച്ചു.
കെ.സി.സി ജനറൽ സെക്രട്ടറി സക്കരിയ മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു. ഡോ. നയീം മുള്ളുങ്ങൽ (ഖത്തർ യൂനിവേഴ്സിറ്റി), അബ്രഹാം ജോസഫ് (സെക്രട്ടറി ഐ.സി.സി), അഷ്റഫ് ആറളം (കെ.എം.സി.സി ആക്ടിങ് ജന. സെക്രട്ടറി), സുനിൽ കുമാർ (സംസ്കൃതി ഖത്തർ), ബഷീർ തുവാരിക്കൽ (ഇൻകാസ് ഖത്തർ), സഹചാരി ജനറൽ സെക്രട്ടറി ഫള്ലു സാദാത്ത് നിസാമി അഞ്ചച്ചവിടി, ബഷീർ ഹുദവി നെല്ലായ, റഹീസ് ഫൈസി, അബൂ താഹിർ എന്നിവർ സംസാരിച്ചു. കെ.സി.സി ഓർഗനൈസിങ് സെക്രട്ടറി മജീദ് ഹുദവി പുതുപ്പറമ്പ് മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.