‘സീക്’ പദ്ധതി പ്രഖ്യാപനവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു
text_fieldsദോഹ: കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല ഹെൽത്ത് വിങ് സീക് (സ്ക്രീനിങ് ആൻഡ് ഏർലി ഇവാല്വേഷൻ ഓഫ് കിഡ്നി ഡിസീസ്) പദ്ധതി പ്രഖ്യാപനവും കിഡ്നി അവബോധ ക്ലാസും സംഘടിപ്പിച്ചു. തുമാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ഡോ. അബ്ദുസ്സമദ് ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നിർവഹിച്ചു. ശാദുലി കോറോത്ത് ഖിറാഅത്ത് നിർവഹിച്ചു. അലി വലകെട്ട് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ എന്നിവർ ആശംസ നേർന്നു. ഡോ. നവാസ്, നിസാർ ചെറുവത്ത് എന്നിവർ ‘സീക്’ പദ്ധതി വിശദീകരിച്ചു സംസാരിച്ചു.
ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന വരുമാനത്തിൽ ജോലിചെയ്യുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധചെലുത്തുകയും ആവശ്യാനുസരണം തുടർചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ചടങ്ങിൽ ഹമദ് ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും കെ.എം.സി.സി സംസ്ഥാന ഹെൽത്ത് വിങ് ചെയർമാനുമായ ഡോ. ഷെഫീഖ് താപ്പി ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന പ്രഥമ ശുശ്രൂഷ പരിശീലനത്തിന് സി.കെ. ജെസ്ഫിൻ, കെ. ഷെമീൻ എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന ഭാരവാഹികളായ ടി.ടി.കെ. ബഷീർ, സൽമാൻ എളയടം, ഫൈസൽ കേളോത്ത്, ജില്ല ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി, ഭാരവാഹികളായ താഹിർ പട്ടാര, സിറാജ് മാതോത്ത്, നബീൽ നന്തി, നവാസ് കോട്ടക്കൽ, ഒ.പി. സ്വാലിഹ്, മുജീബ് ദേവർകോവിൽ, റുബിനാസ് കൊട്ടേടത്ത്, ശബീർ മേമുണ്ട, ഫിർദൗസ് മണിയൂർ എന്നിവർ പങ്കെടുത്തു. വി.കെ. അഷ്റഫ് സ്വാഗതവും അബ്ദുല്ല നടുക്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.