സെനഗൽ മിന്നുംതാരം മൂസ വാഗി ആസ്പയർ സന്തതി
text_fieldsദോഹ: ലോകകപ്പ് ഫുട്ബോളിൽ ജപ്പാനെതിരെ സെനഗലിെൻറ രണ്ടാം ഗോൾ നേടിയ മൂസ വാഗി ആസ്പയർ അക്കാദമിയിൽ കളിച്ച് വളർന്ന താരം. ഗ്രൂപ്പ് എച്ചിൽ ഇന്നലെ നടന്ന സെനഗൽ–ജപ്പാൻ പോരാട്ടത്തിലാണ് സെനഗലിനായി മൂസ ഗോൾ സ്കോർ ചെയ്തത്. ആസ്പയർ അക്കാദമിയെ സംബന്ധിച്ച് വലിയ നേട്ടമാണ് മൂസയുടെ പ്രകടനം. ആസ്പയർ അക്കാദമിയിൽ നിന്നുള്ള ആദ്യ ലോകകപ്പ് ഗോൾ കൂടിയാണ് ജപ്പാനെതിരായ മൂസ വാഗിയുടെ ഗോൾ. മൂസയുടെ ആദ്യ അന്താരാഷ്ട്ര ഗോളും ഇത് തന്നെയാണ്.
1998ൽ ജനിച്ച മൂസ 2014–2016 കാലയളവിലാണ് ആസ്പയർ അക്കാദമിയിൽ ചേരുന്നതും മികച്ച പരിശീലനം നേടുന്നതും. 2017ലാണ് സെനഗൽ ദേശീയ ടീമിലേക്ക് മൂസക്ക് വിളി വരുന്നത്. പ്രതിരോധ നിരയിലെ സുപ്രധാന താരങ്ങളിലൊരാളായ മൂസ സെനഗലിെൻറ അണ്ടർ 20 ടീമിലും ബൂട്ടണിഞ്ഞിട്ടുണ്ട്. 2015ൽ നടന്ന ഫിഫ അണ്ടർ 20 ചാമ്പ്യൻഷിപ്പിലെ നാലാം സ്ഥാനക്കാർ കൂടിയാണ് മൂസ അടങ്ങിയ സെനഗൽ ടീം. ഇപ്പോൾ ബെൽജിയൻ ക്ലബായ കെ എ എസ് യൂപൻ താരമാണ് മൂസ വാഗി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.