ദീർഘകാലം സർവീസിലിരുന്നവരെ ഖത്തർ ഗ്യാസ് ആദരിച്ചു
text_fieldsദോഹ: ആന്വൽ ലോങ് സർവീസ് അവാർഡിെൻറയും ശുക്റൻ അവാർഡ് ദാനചടങ്ങിെൻറയും ഭാഗമായി ദീർഘകാലം സർവീസിലിരിക്കുകയും തൊഴിൽ രംഗത്ത് മികവ് പുലർത്തുകയും ചെയ്ത 677 തൊഴിലാളികളെ ഖത്തർ ഗ്യാസ് ആദരിച്ചു.
ഖത്തർ ഗ്യാസിൽ ദീർഘകാലം സർവീസിലിരിക്കുന്നവർക്കാണ് ലോങ് ടേം സർവീസ് അവാർഡ് നൽകുന്നത്. അതേസമയം, തൊഴിൽ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ചവർക്ക് ശുക്റൻ അവാർഡും നൽകി വരുന്നു. ശുക്റൻ അവാർഡ് ഏറ്റുവാങ്ങിയവരെ അഭിനന്ദിക്കുകയാണെന്നും സന്തോഷം നിറഞ്ഞ സമയമാണെന്നും പ്രവൃത്തി മികവിൽ ഖത്തർ ഗ്യാസിന് സമ്പന്നമായ പാരമ്പര്യമാണുള്ളതെന്നും ഖത്തർ ഗ്യാസ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഖാലിദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. കമ്പനിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ നിങ്ങളുടെ മികവാണ് തുണയായിരിക്കുന്നതെന്നും വ്യക്തിപരമായി നന്ദി പറയുകയാണെന്നും അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ 179 ഖത്തർ ഗ്യാസ് തൊഴിലാളികൾ ശുക്റൻ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ, 498 തൊഴിലാളികൾ ലോങ് ടേം സർവീസ് അവാർഡുകൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.