മരുഭൂമിയിലെ തണൽവൃക്ഷങ്ങൾ
text_fieldsസമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് പ്രവാസം കോവിഡ്കാലത്ത് കടന്നുപോയത്. പ്രതീക്ഷിച്ച ആളുകൾ ഒന്നുവിളിക്കുകയോ ക്ഷേമാന്വേഷണങ്ങൾ നടത്തുകയോ ചെയ്തില്ല. എന്നാൽ, അപ്രതീക്ഷിതമായ ചിലർ ദൈവദൂതൻമാരെ പോലെ കടന്നുവന്ന് തണൽവിരിച്ചു. പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പും നഷ്ടമായി എന്നു തോന്നുന്നിടത്തുനിന്ന് അറിയാത്ത സഹായത്തിൻെറ കൈകൾ എമ്പാടും നീണ്ടു. കോവിഡ്കാല പ്രവാസത്തിൻെറ ആശങ്കയും ആശയും അവതരിപ്പിക്കുന്ന ഹ്രസ്വ ടെലിസിനിമയാണ് 'സമർ'. മരുഭൂമിയിൽ കാണുന്ന പ്രത്യേക തണൽമരമാണ് സമർ എന്നത്. ഒരു വില്ലയിൽ താമസിക്കുന്ന കുറേ മലയാളികൾ.
ബഷീർ നന്മണ്ട
കോവിഡ് പ്രതിസന്ധി മൂലം ആർക്കും പണിയില്ല, കൂലിയില്ല. വാടകക്കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറാകാത്ത വില്ലയുടെ മലയാളിയായ നടത്തിപ്പുകാരൻ. പണമില്ലാത്തതിനാൽ തെരുവിലിറങ്ങേണ്ടി വരുന്ന അവസ്ഥ. ജീവിതം വഴിമുട്ടിയ അവർക്ക് മുന്നിലേക്കായി അപ്രതീക്ഷിതമായി സ്വദേശിയായ ആ സ്പോൺസർ കടന്നുവരുകയാണ്. പ്രതിസന്ധിയുടെ ചൂളയിൽ കിടന്ന് നീറുന്ന പ്രവാസികൾക്കായി തണലേകിയ നന്മമനസ്സുകളെയാണ് 'സമർ' കാഴ്ചക്കാരിെലത്തിക്കുന്നത്. വിദേശികളെന്ന വിവേചനം കാണിക്കാതെ വിരുന്നൂട്ടുന്ന ഖത്തറെന്ന രാജ്യത്തോടുള്ള സ്നേഹവുമാണ് 4.12 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം. ഖത്തറിലെ കലാകാരൻമാരാണ് അണിയറ പ്രവർത്തകർ.
ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗവും കലാകാരനുമായ ബഷീർ നന്മണ്ടയാണ് പ്രധാനവേഷം അവതരിപ്പിക്കുന്നത്. മുസ്തഫ കാപ്പാട്, ജംഷീദ് എം.എൻ. കാപ്പാട്, മാർട്ടിൻ തോമസ്, ഷാഫി കക്കോവ് എന്നിവർ മറ്റു വേഷങ്ങൾ അവതരിപ്പിക്കുന്നു. കഥയും നിർമാണവും ഷാഫി കക്കോവ്. സംവിധായകൻ ഷരീഫ് കാവിൽ. കാമറ: ശ്രീചന്ദ്. ഖത്തർ റീൽസ് പ്രൊഡക്ഷൻെറ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.