ശാന്തിനികേതൻ മദ്റസ സെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ, വക്റ സെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 95.5 ശതമാനം മാർക്കോടെ ഷിഫ്ന മുഹമ്മദ് ഒന്നാം റാങ്ക് നേടി. ഷെസ ഫാത്തിമ ( 93 ശതമാനം) രണ്ടും, റാഹ റഊഫ് (86 ശതമാനം) മൂന്നാം റാങ്കും കരസ്ഥമാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ പരീക്ഷയിൽ 100 ശതമാനമാണ് വിജയം. 26 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഒന്നാം റാങ്ക് നേടിയ ഷിഫ്ന ഒറ്റപ്പാലം സ്വദേശിയും മുഹമ്മദിന്റെയും, സാജിത മുഹമ്മദിന്റെയും മകളുമാണ്.
ഉന്നത വിജയം നേടുകയും സെക്കൻഡറി തല മദ്റസ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്ത മുഴുവൻ വിദ്യാർഥികളെയും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ടി. കെ. കാസിം, വിദ്യഭ്യാസ വിഭാഗം ചെയർമാൻ ഇ. അർഷദ്, വിദ്യഭ്യാസ വിഭാഗം തലവൻ മുഈനുദ്ദീൻ, പി.ടി.എ. പ്രസിഡന്റ് അസ്ഗർ അലി, പ്രിൻസിപ്പൽ ആദം എം.ടി. എന്നിവർ അഭിനന്ദിച്ചു. വിജയികൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും അടുത്ത മാസം നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മേൽനോട്ടത്തിൽ ബർവ വില്ലേജിലെ ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിലാണ് മദ്റസ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ചകളിൽ വൈകീട്ട് 4.30 മുതൽ 6.45 വരെയും ശനിയാഴ്ചകളിൽ രാവിലെ എട്ട് മുതൽ ഒന്ന് വരെയാണ് പ്രവൃത്തി സമയം. ഒമ്പത്, 10 ക്ലാസുകൾക്ക് വ്യാഴാഴ്ചകളിൽ മാത്രമേ ക്ലാസുണ്ടായിരിക്കൂ. കെ.ജി മുതൽ 10 വരെ ക്ലാസുകളിലായി 1300ൽപരം വിദ്യാർഥികളാണ് പഠനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 55703766 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.