ശശി തരൂരിന്റെ 'ഇന്ത്യ ഫ്രം മിഡ്നൈറ്റ് ടു ദി മില്ലേനിയം' അറബി പരിഭാഷ പുറത്തിറങ്ങി
text_fieldsദോഹ: ഇന്ത്യയുടെ വർത്തമാന ചരിത്രവും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രൂപപ്പെടലും സമഗ്രമായി അടയാളപ്പെടുത്തുന്ന പ്രമുഖ എഴുത്തുകാരനും പാർലമെന്‍റ് അംഗവുമായ ശശി തരൂരിെൻറ 'ഇന്ത്യ അർധരാത്രി മുതൽ അരനൂറ്റാണ്ട് - 'ഇന്ത്യ ഫ്രം മിഡ്നൈറ്റ് ടു ദി മില്ലേനിയം ആൻഡ് ബിയോണ്ട്' എന്ന കൃതി ദോഹ രാജ്യാന്തര പുസ്തക മേളയിൽ ശ്രദ്ധേയ സാന്നിധ്യമാവുന്നു. 1997ൽ ശശി തരൂർ എഴുതി, നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് സമകാലിക ഇന്ത്യയുടെ ചിത്രം വായനക്കാരിലെത്തിക്കുന്ന പുസ്തകത്തിെൻറ അറബി മൊഴിമാറ്റം 31ാമത് ദോഹ രാജ്യാന്തര പുസ്തകമേളയിൽ കഴിഞ്ഞദിവസമാണ് പ്രകാശനം നിർവഹിച്ചത്. ഖത്തർ സാംസ്കാരിക മന്ത്രാലയം വിവർത്തന വിഭാഗത്തിലെ ഡോ. സമർ അൽച്ചി ചക്ക്ലി, ഖത്തർ യൂനിവേഴ്സിറ്റി കോളജ് ഓഫ് എജുക്കേഷനിലെ ഡോ. സാമിഹസ്സൻ അറാർ എന്നിവർ ചേർന്നാണ് തരൂരിെൻറ പ്രശസ്തമായ ഗ്രന്ഥം അറബിയിലേക്ക് വിവർത്തനം ചെയ്തത്.
'അൽ ഹിന്ദ് മിനൽ അൽ അത്മ ഇല അൽ അലഫിയ വമ ബാദഹ' എന്ന പേരിലാണ് അറബിയിലേക്ക് മൊഴിമാറ്റം ചെയ്തത്. 400 പേജ് വരുന്ന പുസ്തകം ഏഴു മാസത്തിലധികം സമയമെടുത്താണ് വിവർത്തനം ചെയ്തതെന്ന് വിവർത്തകർ പറഞ്ഞു. ശശി തരൂരുമായി ഇ- മെയിലിലും ടെലിഫോണിലൂടെയും നിരവധി തവണ ബന്ധപ്പെട്ടിരുന്നതായും വലിയ പ്രോത്സാഹനമാണ് ലഭിച്ചതെന്നും സിറിയൻ വംശജക്കാരായ ഡോ. സമറും ഡോ. സാമി ഹസ്സനും പറഞ്ഞു. തരൂരിെൻറ ഗംഭീരമുള്ള ഭാഷയെ ഇരുവരും പ്രശംസിച്ചു. ഖത്തറികളും അറബ് ലോകവും വളരെ ആവേശത്തോടെ തരൂരിെൻറ പുസ്തകം വായനക്കായി കാത്തിരിക്കുന്നതെന്നും അവർ പറഞ്ഞു. പ്രകാശനച്ചടങ്ങിൽ സാംസ്കാരിക മന്ത്രാലയം ട്രാൻസലേഷൻ ഡിപ്പാർട്ട്മെന്‍റ് പബ്ലിഷിങ് ഡയറക്ടർ ഖാലിദ് അൽ ഫദ്ലി, എക്സിബിഷൻ കോഓഡിനേറ്റർ മഹമുഹമ്മദ് ഫാത്തിമ, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. കെ.സി. സാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.