Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷീഷാ കേന്ദ്രങ്ങൾക്ക്​...

ഷീഷാ കേന്ദ്രങ്ങൾക്ക്​ പ്രവർത്തിക്കാം

text_fields
bookmark_border
ഷീഷാ കേന്ദ്രങ്ങൾക്ക്​ പ്രവർത്തിക്കാം
cancel

ദോഹ: കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവുനൽകാനുള്ള മന്ത്രിസഭ തീരുമാനത്തിനുപിന്നാലെ, വിനോദ സഞ്ചാരികളുടെയും തദ്ദേശീയരുടെയും ഇഷ്​ടകേന്ദ്രമായ ഷീഷാ കേന്ദ്രങ്ങൾ തുറക്കാൻ അനുമതിയായി. വാണിജ്യ, വ്യവസായ മന്ത്രാലയമാണ്​ അനുവാദം നൽകിയത്​്. ഇതോടെ, നാലാം ഘട്ട കോവിഡ്​ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ഞായറാഴ്​ച മുതൽ വിനോദ സഞ്ചാര മേഖലകളിലെ തുറന്ന സ്ഥലങ്ങളില്‍ ഷീഷാ കേന്ദ്രങ്ങൾക്കും പ്രവർത്തനം ആരംഭിക്കാം. ഉപഭോക്താക്കള്‍ തമ്മില്‍ രണ്ടുമീറ്റര്‍ എങ്കിലും സുരക്ഷിത അകലം പാലിക്കണമെന്ന്​ നിർദേശമുണ്ട്​. കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിനുപിന്നാലെയാണ്​ ഇവയും അടച്ചുപൂട്ടിയത്​. ഖത്തറിൽ വിദേശികളും സ്വദേശികളും ഉൾപ്പെടെ ഏറെപേരെ ആകർഷിക്കുന്ന കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്​ ഷീഷാ സർവിസ്.

മെട്രോയിൽ കൂടുതൽ യാത്രക്കാർ

പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ഞായറാഴ്​ച മുതൽ ദോഹ മെട്രോയിൽ കുടുതൽ യാത്രക്കാർക്ക്​ പ്രവേശനം നൽകും. 75 ശതമാനം ശേഷിയോടെ സർവിസ്​ നടത്തുമെന്ന്​ മെട്രോ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. മെട്രോ ലിങ്ക്​, മെട്രോ എക്​സ്​പ്രസ്​ സർവിസുകളിലും ​യാത്രക്കാരുടെ ആകെ ശേഷി 75 ശതമാനമായി ഉയർത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaSheesha cafes
News Summary - Sheesha centers can work
Next Story