അമാ ദബ്ലാം കീഴടക്കി ശൈഖ അസ്മ ആൽഥാനി
text_fieldsദോഹ: ഹിമാലത്തിെൻറ മാറ്റർഹോൺ എന്നറിയപ്പെടുന്ന അമാ ദബ്ലാം കൊടുമുടി കീഴടക്കി ഖത്തരി പർവതാരോഹകയായ ശൈഖ അസ്മ ആൽഥാനി. അമാ ദബ്ലാമിെൻറ ഉച്ചിയിലെത്തുന്ന മൂന്നാമത് ഖത്തരിയും ആദ്യ ഖത്തരി വനിതയുമാണ് ഇവർ. കഴിഞ്ഞ വർഷം നവംബറിൽ മോ അൽഥാനിയും ശേഷം ഈ വർഷം ആദ്യത്തിൽ ഫഹദ് ബദറും അമാ ദബ്ലാം പർവതത്തിെൻറ ഉച്ചിയിലെത്തി ചരിത്രം കുറിച്ചിരുന്നു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഏറെയുള്ളതിനാൽ എവറസ്റ്റ് കൊടുമുടിയെക്കാൾ പ്രയാസമേറിയതാണ് അമാ ദബ്ലാം കൊടുമുടി. നവംബർ എട്ട് രാവിലെ 10നു അമാ ദബ്ലാം കൊടുമുടി കീഴടക്കി ചരിത്രം സൃഷ്ടിെച്ചന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശൈഖ അസ്മ ആൽഥാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'അമാ ദബ്ലാമിെൻറ മുകളിൽ എത്തുകയെന്നത് പ്രയാസകരമായിരുന്നു. ടീം വർക്കാണ് പർവതത്തിെൻറ ഉയരത്തിലെത്തുന്നതിന് സഹായകമായത്. കൂടെയുള്ളവർ പ്രചോദനവും േപ്രാത്സാഹനവുമായി പിന്തുണച്ചു' -അവർ വ്യക്തമാക്കി.
ലോകത്തിലെതന്നെ ഏറ്റവും സുന്ദരമായ കൊടുമുടികളിലൊന്നായാണ് അമ ദബ്ലാം അറിയപ്പെടുന്നത്. കിഴക്കൻ നേപ്പാളിലെ ഖുംബു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി പ്രശസ്തമായ പര്യവേക്ഷണ പാത കൂടിയാണ്. കൊടുമുടിയിലേക്കുള്ള പാത ഏറെ പ്രയാസകരമാണെങ്കിലും കാഴ്ചകൾകൊണ്ട് അനുഗൃഹീതമെന്നാണ് വിശേഷണം. 6812 മീറ്ററാണ് അമാ ദബ്ലാമിെൻറ ഉയരം. ഏപ്രിൽ-മേയ് മാസത്തിലോ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലോ ആണ് സാധാരണയായി അമാ ദബ്ലാം കീഴടക്കാൻ പർവതാരോഹകർ തെരഞ്ഞെടുക്കുന്ന സമയം.
ഈ വർഷം അസ്മയുടെ നാലാമത്തെ പർവതാരോഹണമാണിത്. 'നമ്മുടെ ചാമ്പ്യൻ അമാ ദബ്ലാം കീഴടക്കിയിരിക്കുന്നു. ഇവിടെയെത്തുന്ന ആദ്യ ഖത്തരി വനിത കൂടിയാണ് ശൈഖ അസ്മ. അഭിനന്ദനങ്ങൾ' -ഖത്തർ ഒളിമ്പിക് കമ്മിറ്റി ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ ഉയരം കൂടിയ ഏറ്റവും വലിയ പർവതമായ മൗണ്ട് ധൗലഗിരി, മൗണ്ട് മനാസ്ലു എന്നിവയും ശൈഖ ആൽഥാനി ഈ വർഷം കീഴടക്കിയിരുന്നു. ഓക്സിജനില്ലാതെ ഈ പർവതം കീഴടക്കുന്ന പ്രഥമ അറബ് വനിത കൂടിയാണ് ശൈഖ അസ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.