യൂത്ത് ഫോറത്തിൽ പങ്കെടുത്ത് ശൈഖ് ജുആൻ
text_fieldsദോഹ: ഈജിപ്തിലെ ഷാം അൽ ശൈഖിൽ നടക്കുന്ന ലോക യൂത്ത് ഫോറത്തിൽ ഖത്തറിനെ പ്രതിനിധാനംചെയ്ത് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവ രാഷ്ട്രനായകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ് നാലു ദിനങ്ങളിലായി നടക്കുന്ന യൂത്ത് ഫോറം. കോവിഡ് കാരണം മുടങ്ങിയ രണ്ടുവർഷത്തെ ഇടവേളക്കു ശേഷമാണ് ലോക യുവനേതാക്കളുടെ രാജ്യാന്തര ഫോറം നടക്കുന്നത്. തിങ്കളാഴ്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസി ഉദ്ഘാടനം ചെയ്തു. വികസനം, സമാധാനം, സർഗാത്മകത എന്നീ മൂന്ന് പ്രമേയങ്ങളിലായി നടക്കുന്ന സമ്മേളനം ലോകത്തിന്റെ ഭാവിയും കാഴ്ചപ്പാടുമെല്ലാം ചർച്ചചെയ്യും. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഫോറത്തെ ഓൺലൈൻ വഴി അഭിസംബോധന ചെയ്തു. യുവജനങ്ങൾ ഉറക്കെപ്പറയാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിജീവിക്കാനുള്ള പോംവഴി തേടുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.