Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൈ​ഖ് ത​ഹ്​​നൂ​ൻ...

ശൈ​ഖ് ത​ഹ്​​നൂ​ൻ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
qatar
cancel
camera_alt

അ​ബൂ​ദ​ബി ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ശൈ​ഖ് ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ

ആ​ൽ​ഥാ​നി സ​മീ​പം

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന അ​ബൂ​ദ​ബി ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ശൈ​ഖ് ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ദോ​ഹ​യി​ലെ​ത്തി​യ ശൈ​ഖ് താ​നൂ​ൻ അ​മി​രി ദി​വാ​നി​ലാ​യി​രു​ന്നു അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ച​ത്.

കൂ​ടി​ക്കാ​ഴ്ച​യി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം എ​ന്നി​വ​രു​ടെ ആ​ശം​സ സ​ന്ദേ​ശം അ​മീ​റി​നെ അ​റി​യി​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി, ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചും പൊ​തു​താ​ൽ​പ​ര്യ വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യ​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ശൈ​ഖ് ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദി​നെ സ്വീ​ക​രി​ച്ചു.

അ​മീ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലും പ്ര​ധാ​ന​മ​ന്ത്രി പ​​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar emirSheikh Tahnoon
News Summary - Sheikh Tahnoon held a meeting with Amir
Next Story