ശൈഖ് സഈദ് ആൽഥാനി അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsദോഹ: പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക മേഖലകളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാർക്കായി നടത്തുന്ന ശൈഖ് സഈദ് ആൽഥാനി പ്രൊജക്ട് അവാർഡ്, ശൈഖ് സഈദ് ആൽഥാനി സിംഗിൾ ഇമേജ് അവാർഡ് ജേതാക്കളെ ഖത്തർ മ്യൂസിയംസ് പ്രഖ്യാപിച്ചു.
തസ്വീർ ഫോട്ടോ ഫെസ്റ്റിവൽ ഖത്തറിെൻറ ഭാഗമായ വാർഷിക ഫോട്ടോഗ്രഫി മത്സരത്തിലൂടെ വ്യക്തികളുടെ ഫോട്ടോഗ്രഫി കഴിവുകളെ േപ്രാത്സാഹിപ്പിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലെ (മിയ) പ്രധാന പുരാവസ്തു ശേഖരങ്ങളെല്ലാം മ്യൂസിയത്തിന് സമ്മാനിച്ച വ്യക്തിത്വമായിരുന്നു ശൈഖ് സഈദ് ആൽഥാനി (1966-2014). ഒരു ഫോട്ടോഗ്രഫിക് പ്രോജക്ട് വികസിപ്പിക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ വേണ്ടിയുള്ള ഫോട്ടോഗ്രഫർമാരുടെ നിർദേശങ്ങൾക്കാണ് ശൈഖ് സഈദ് ആൽഥാനി െപ്രാജക്ട് അവാർഡ് നൽകുന്നത്. ജേതാക്കൾക്ക് 30000 റിയാൽ ഗ്രാൻഡ് ആയി ലഭിക്കും.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അവാർഡിനായി സൃഷ്ടികളും പ്രോജക്ടുകളും ക്ഷണിച്ചത്. ഫോട്ടോഗ്രഫറും എഡിറ്ററുമായ സുരയ ശഹീൻ, സ്വതന്ത്ര ഗവേഷകനായ ക്രിസ്റ്റിൻ ഖൂരി, ഖത്തർ ഫോട്ടോഗ്രഫിക്ക് സൊസൈറ്റിയിൽ നിന്നുള്ള ശൈഖ ആൽഥാനി, തസ്വീർ ആർട്ടിസ്റ്റിക് ഡയറക്ടർ ചാർലറ്റ് കോട്ടൺ, തസ്വീർ ഡയറക്ടർ ഖലീഫ അഹ്മദ് അൽ ഉബൈദലി, സീനിയർ ക്യൂറേറ്റർ മർയം ഹസൻ ആൽഥാനി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
റീം ഫലക്നാസ്, അബ്ദോ ഷനാൻ, സാലിഹ് ബഷീർ, ഫേതി സഹ്റൂയി, മുനീബ് നാസർ, ഫാതിമ ബിൻത് അഹ്മദ് എന്നിവരാണ് ഇത്തവണ ശൈഖ് സഈദ് ആൽഥാനി പ്രോജക്ട് അവാർഡ് വിജയികൾ.
അയ മുഹമ്മദ്, മുഹമ്മദ് മുസ്തഫ, റയാൻ ബ്രാൻഡ്, അഡ്രിയാൻ ഡിസൂസ, ദീമ അസ്സദ്, ഹലൂലി മുഹമ്മദ് അമീർ, ഖാലിദ് അൽ റവാഹി, സൽമാൻ ഫാരിസ്, ഹാനി ഹംദാൻ അൽ സുലൈമാനി, റഗ്ദ ഖൈരി, മുർതദ അദ്നാൻ അൽ ഹസൻ എന്നിവരാണ് ശൈഖ് സഈദ് ആൽഥാനി സിംഗിൾ ഇമേജ് അവാർഡിനർഹരായവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.