ഗ്രാൻഡ് മാളിൽ ‘ഷോപ് ബിഗ് ആൻഡ് വിൻ ബിഗ്ഗർ’ മെഗാ പ്രമോഷന് തുടക്കം
text_fieldsദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ പുതിയ മെഗാ പ്രമോഷനായ ‘ഷോപ് ബിഗ് ആൻഡ് വിൻ ബിഗ്ഗർ’ ആരംഭിച്ചു. ജൂലൈ അഞ്ചുവരെ നീണ്ടുനിൽക്കുന്ന പ്രമോഷനിൽ എട്ട് ഷെവർലെ ക്യാപ്റ്റിവ 2023 മോഡൽ കാറുകളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ഖത്തറിലെ ഗ്രാൻഡ് ഔട്ട് ലെറ്റുകളായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ് 170 പ്ലാസ മാൾ ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എസ്ഥാൻ മാൾ വുകൈർ, ഗ്രാൻഡ് മാൾ മികൈനിസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് അസീസിയ, ഗ്രാൻഡ് എക്സ്പ്രസ് ഗാർന് എന്നിവിടങ്ങളിൽനിന്നും ഷോപ്പിങ് നടത്തുന്നവർക്ക് മെഗാ പ്രെമോഷനിൽ പങ്കാളികളാകാം. 50 ഖത്തർ റിയലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന ലക്കി ഡ്രോ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ‘ഷോപ് ബിഗ് ആൻഡ് വിൻ ബിഗ്ഗർ’ നറുക്കെടുപ്പിൽ പങ്കാളികളാകാമെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ കഴിഞ്ഞ മെഗാ പ്രമോഷനായ ‘ഷോപ് ആൻഡ് ഡ്രൈവ്’ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി. ജനുവരി 16ന് തുടങ്ങി ഏപ്രിൽ ഒന്നിന് അവസാനിച്ച മെഗാ പ്രമോഷനിലൂടെ 10 നിസ്സാൻ സണ്ണി 2023 മോഡൽ കാറുകളാണ് ഭാഗ്യശാലികൾക്ക് ലഭിച്ചത്.ഏപ്രിൽ രണ്ടിന് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണിൽ വെച്ച് ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.