‘ഷോപ്പ് ഖത്തർ’ അഥവാ 25 ഉത്സവനാളുകൾ
text_fieldsദോഹ: ചൊവ്വാഴ്ച തുടങ്ങി 25 ദിവസം നീളുന്ന ‘ഷോപ്പ് ഖത്തർ’ എല്ലാനിലക്കും രാജ്യത്തിെൻറ ഉത്സവമാകും. ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സന്ദർശകരെയാണ് പ്രതീക്ഷിക്കുന് നതെന്ന് പരിപാടിയുടെ മുഖ്യസംഘാടകരായ ഖത്തർ എയർവേസിെൻറ മാർക്കറ്റിങ് ആൻഡ് കേ ാർപറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ ൈവസ് പ്രസിഡൻറ് സലാം അൽ ഷാവ പറഞ്ഞു. ഖത്തർ എ യർവേസും ഖത്തർ നാഷനൽ ടൂറിസം അതോറിറ്റിയും സംയുക്തമായാണ് ഷോപ്പ് ഖത്തർ നടത് തുന്നത്. പതിവിൽ നിന്ന് വിപരീതമായി ഇത്തവണ ആഗോളതലത്തിൽ തന്നെ കൂടുതൽ പ്രചാരണമാ ണ് നടത്തിയിരിക്കുന്നത്. ആഗോള സന്ദർശകർക്ക് വിമാന ടിക്കറ്റും ഹോട്ടൽ താമസവുമടക്കമുള്ള പ്രമോഷനുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
‘ഖത്തർ എയർവേസ് ഹോളിഡേയ്സി’െൻറ നേതൃത്വത്തിൽ ഒമാനിൽ നിന്നും കുവൈത്തിൽ നിന്നുമുള്ളവർക്ക് ‘ൈഫ്ല ആൻഡ് സ്റ്റേ’ പാക്കേജാണ് നൽകുന്നത്. മടക്ക വിമാന ടിക്കറ്റ് 5, 4, 3 സ്റ്റാർ ഹോട്ടലുകളിൽ ബ്രേക്ക് ഫാസ്റ്റ് അടക്കം രണ്ട് രാത്രി താമസം, ഷോപ്പിങ്ങിനുള്ള സൗജന്യ യാത്ര എന്നിങ്ങനെയാണ് ഇൗ പാക്കേജിൽ നൽകുന്നത്. ആഭ്യന്തരമന്ത്രാലയത്തിലെ ഖത്തർ വിസ സപ്പോർട്ട് സർവിസസ് ഡിപ്പാർട്മെൻറ് ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽ മുഹന്നദിയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ആഴ്ചതോറും നറുക്കെടുപ്പ്
ഷോപ്പ് ഖത്തറിെൻറ ഭാഗമായി എല്ലാ ആഴ്ചയും നറുക്കെടുപ്പ് നടക്കും. ഫെസ്റ്റിവലിനിടെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 9നാണ് നറുക്കെടുപ്പ് നടക്കുക. ജനുവരി 17ന് പേൾ ഖത്തറിലും 24ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലും 31ന് മാൾ ഓഫ് ഖത്തറിലുമാണ് നറുക്കെടുപ്പ്. ഒന്നാമതെത്തുന്ന വിജയിക്ക് ബി.എം.ഡബ്ല്യു 730ലി കാറാണ് സമ്മാനം. രണ്ടാമതെത്തുന്നവർക്ക് മിനി കൂപ്പറും മൂന്നാമതെത്തുന്നവർക്ക് ഒരു ലക്ഷം റിലായും സമ്മാനമായി ലഭിക്കും. ഓരോ നറുക്കെടുപ്പിലും 50,000 റിയാൽ രണ്ടുപേർക്കും 20,000 റിയാൽ നാലു പേർക്കും 10,000 റിയാൽ വീതം അഞ്ചുപേർക്കും ലഭിക്കും.
രാജ്യത്തെ പ്രമുഖ ഷോപ്പിങ് ഉത്സവമായ ഷോപ്പ് ഖത്തറിെൻറ നാലാം പതിപ്പ് ജനുവരി ഏഴിന് ആരംഭിക്കും. 25 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പ് ഖത്തർ 31 വരെ നീണ്ടുനിൽക്കുമെന്ന് ഖത്തർ നാഷനൽ ടൂറിസം അതോറിറ്റി (ക്യു.എൻ.ടി.സി) അറിയിച്ചു. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിലെ ജവഹർ അൽ ഖുസാഇ വിശദവിവരങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഷോപ്പ് ഖത്തറിെൻറ ഭാഗമായി രാജ്യത്തെ വിവിധ ഷോപ്പുകളിൽ വമ്പിച്ച ഓഫറുകളും െപ്രാമോഷനുകളുമാണ് സന്ദർശകരെയും സ്വദേശി-വിദേശികളെയും കാത്തിരിക്കുന്നത്. ഷോപ്പ് ഖത്തറിൽ ഭാഗമായിട്ടുള്ള റീട്ടെയിൽ ഷോപ്പുകളിൽ നിന്നും 200 റിയാലിെൻറ പർച്ചേസ് വഴി ലഭിക്കുന്ന കൂപ്പൺ വഴി രണ്ട് മില്യൺ റിയാലിെൻറ സമ്മാനങ്ങളാണ് വിജയികൾക്ക് സമ്മാനിക്കാനിരിക്കുന്നത്. ആധുനികതയും വിനോദപരിപാടികളും ഷോപ്പിങ്ങും വിവിധ പരിപാടികളും സമന്വയിപ്പിച്ചുള്ള ഖത്തറിെൻറ തനത് പാരമ്പര്യം ഷോപ്പ് ഖത്തറിൽ അവതരിപ്പിക്കും. സന്ദർശകർക്കും താമസക്കാർക്കും ഖത്തറിെൻറ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഫാഷൻ, സംസ്കാരം എന്നിവ അനുഭവിച്ചറിയാനുള്ള സന്ദർഭം കൂടിയാണ് ഷോപ്പ് ഖത്തർ. ഖത്തർ-ഫ്രാൻസ് സാംസ്കാരിക വർഷത്തോടെ ആരംഭിക്കുന്ന ഷോപ്പ് ഖത്തർ മേളക്ക്, ഒരാഴ്ച നീണ്ടുനിൽക്കുന്ന ചൈനീസ് പുതുവത്സരാഘോഷങ്ങളോടെയാണ് തിരശ്ശീല വീഴുക.
സോനു നിഗം എത്തും
ഷോപ്പ് ഖത്തറിെൻറ ഭാഗമായി പ്രമുഖ ബോളിവുഡ് പിന്നണി ഗായകൻ സോനു നിഗം നയിക്കുന്ന സംഗീത പരിപാടി ഏഷ്യൻ ടൗൺ ആംഫി തിയറ്ററിൽ നടക്കും. കൂടാതെ ന്യൂ ഇയർ മ്യൂസിക് കൺസേർട്ടും പി.കെ മ്യൂസിക് ഫെസ്റ്റിവലും വിഡിയോ ഗെയിംസ് ലൈവും ഫെസ്റ്റിവലിെൻറ ഭാഗമായി നടക്കും.
ഷോപ്പ് ഖത്തറിെൻറ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചൈനീസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ മാളുകളിൽ ഡ്രാഗൺ പരേഡ്, ഡ്രംസ് ഷോ, ചൈനീസ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് പ്രദർശനം, ഫാഷൻ ഷോ തുടങ്ങിയവ ഇതിെൻറ ഭാഗമായി വിവിധയിടങ്ങളിൽ അവതരിപ്പിക്കും.
വിവിധ ഇടങ്ങളിൽ ഫാഷൻ ഷോകൾ
ഖത്തറിലെ ഏറ്റവും വലിയ റീട്ടെയിൽ ഷോപ്പിങ് മേളയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ഫാഷൻ ഷോകൾ നടക്കും. ജനുവരി 23 മുതൽ 27 വരെയാണ് ഷോ. പ്രാദേശിക, മേഖല, അന്തർദേശീയ തലങ്ങളിൽ നിന്നായി 20ഓളം പ്രമുഖർ ഫാഷൻ ഷോയുടെ ഭാഗമാകും. മേക്കപ്, ഹെയർ, ബ്യൂട്ടി മാസ്റ്റർ ക്ലാസുകളും ശിൽപശാലകളും അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. സൗജന്യ പ്രവേശനം മുതൽ 2500 റിയാൽ വരെയാണ് പ്രവേശന ഫീസ്. ഷോപ്പ് ഖത്തറിെൻറ ഭാഗമായി വിവിധ മാളുകളിൽ മാഷ-ബിയർ, ഷോൻ ദി ഷീപ്പ്, ജസ്റ്റിസ് ലീഗ് പരേഡ്, ബീൻ ഫാമിലി, സോളോ മ്യൂസിക് പെർഫോമൻസ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും പ്രദർശനങ്ങളും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.